2011, ജൂലൈ 6, ബുധനാഴ്‌ച

ബൈക്കില്‍നിന്നു തെറിച്ചുവീണു ശരീരത്തിലൂടെ ബസ്‌ കയറിയിറങ്ങി വിദ്യാര്‍ഥി മരിച്ചു


തൊടുപുഴ: ബൈക്കില്‍നിന്ന്‌ തെറിച്ച്‌ റോഡില്‍വീണ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ബസ്‌ കയറിയിറങ്ങിവിദ്യാര്‍ഥി മരിച്ചു. കാഞ്ഞാര്‍ പേണ്ടാനത്ത്‌ ഹനീഫയുടെ മകനും പെരുമ്പിള്ളിച്ചിറ അല്‍അസ്‌്‌ഹര്‍ കോളജിലെ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ്‌ റാസിയാണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. തൊടുപുഴ കെകെആര്‍ ജംഗ്‌്‌ഷനില്‍വച്ച്‌ ബൈക്കില്‍ വരുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചാണ്‌ മുഹമ്മദ്‌ റാസി തെറിച്ചുവീണത്‌. ഇതിനിടെ നിറയെ യാത്രക്കാരുമായി വന്ന ബസ്‌ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ റാസിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന്‌ 9.30നു പെരുമ്പിള്ളിച്ചിറ അല്‍അസ്‌ഹര്‍ കോളജില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. കബറടക്കം 12ന്‌ കുടയത്തൂര്‍ ജുമാമസ്‌ജിദില്‍. അല്‍ അസ്‌്‌ഹര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്നു അവധിയായിരിക്കുമെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ അധികൃതര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ