2011, ജൂലൈ 24, ഞായറാഴ്‌ച
കോയമ്പത്തൂര്‍ വാഹന അപകടം :? ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. മക്കള്‍ തനിച്ചായി
തൊടുപുഴ : ഭാര്യക്കു പിന്നാലെ ഭര്‍ത്താവും യാത്രയായി. ഒരാഴ്‌ച മുമ്പ് കോയമ്പത്തൂരില്‍ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ച് മരണമടഞ്ഞ മടക്കത്താനം പുളിക്കത്തുണ്ടിയില്‍ മേരി (52)യുടെ സംസ്‌കാരം ഇന്നലെ നടത്താനിരിക്കെയാണ് അപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് റ്റി. റ്റി. സ്‌കറിയ (54) ഞായറാഴ്‌ച വെളുപ്പിന് മരിച്ചത്. കാനറാ ബാങ്ക് ഉദ്യോഗസ്ഥരായ ഇരുവരുടേയും സംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിന് കദളിക്കാട് വിമലമാതാ പള്ളിയില്‍ നടക്കും. കാനറാ മൂവാറ്റുപുഴ ശാഖാ ഉദ്യോഗസ്ഥയായ മേരി അഗസ്റ്റ്യന്‍ കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഭര്‍ത്താവ് റ്റി. റ്റി. സ്‌കറിയ കാനറാ ബാങ്ക് കോതമംഗലം അടിപാട് ശാഖാ ഉദ്യോഗസ്ഥനാണ്. പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ് മേരി. ജൂലൈ 16 ന് കോയമ്പത്തൂരില്‍ എം ടെക് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ജയിന്‍ മരിയായെ തിരികെ കൊണ്ടു വരുന്ന വഴിയാണഅ അപകടം. മകന്‍ കെവിന്‍ ടോംസ് കോഴിക്കോട് എന്‍ ഐ റ്റിയില്‍ ബിചെക് വിദ്യാര്‍ത്ഥിയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ