2011, ജൂലൈ 8, വെള്ളിയാഴ്‌ച

ലബ്ബാസാഹിബ്‌ സ്‌മാരക അവാര്‍ഡ്‌ ദാനം

തൊടുപുഴ : ലബ്ബാസാഹിബ്‌ സ്‌മാരക സ്വര്‍ണ്ണമെഡല്‍ അവാര്‍ഡ്‌ ദാനവും സ്‌കൂള്‍ യൂണിഫോം വിതരണവും കുമ്പംകല്ല്‌ ബി.ടി.എം.എല്‍.പി.സ്‌കൂളില്‍ നടന്നു. സമ്മേളനം പി.ടി തോമസ്‌ എംപി ഉദ്‌ഘാടനം ചെയ്‌തു. എം.ബി.ബി.എസ്‌ പ്രവേശനം ലഭിച്ച സുഹൈല കരിംമിന്‌ സ്‌കൂള്‍ മാനേജര്‍ എ.എം. അന്‍സാരി സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചു. മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ടി.എം. സലിം യൂണിഫോം വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.എം.സി.സി. പ്രതിനിധി ഹാജി വി.എസ്‌. സെയ്‌തു മുഹമ്മദ്‌ ആമുഖപ്രസംഗം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ