അമ്മയെ സംരക്ഷിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് മക്കള്‍
കട്ടപ്പന: രോഗം ബാധിച്ച് അവശനിലയിലായ അമ്മയുടെ സംരക്ഷണത്തിനായി പഠനം പോലും ഉപേക്ഷിച്ച് ആശുപത്രിയില്‍ നില്‍ക്കുകയാണ് മക്കളായ ശ്രീദേവിയും, ശ്രീക്കുട്ടിയും. അച്ചന്‍ തിരിഞ്ഞ് നോക്കാതായതോടെ അമ്മയുടെ സംരക്ഷണ ചുതല സ്വയം ഏറ്റെടുക്കുകയായിരുന്നു സ്‌നേഹനിധിയായ ഈ മക്കള്‍. ഉപ്പുതറ കണ്ണംപടി കിഴുകാനം വാഴപള്ളില്‍ വീട്ടില്‍ സരസമ്മയുടെ മക്കളായ ശ്രീദേവിയും, ശ്രീകുട്ടിയുമാണ് അമ്മയെ സംരക്ഷിക്കുന്നതിനായി ആശുപത്രിയില്‍ ദുരിതമനുഭവിച്ച് കഴിയുന്നത്. തലയിലേറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവമാണ് വത്സമ്മയെ രോഗകിടക്കിയിലാക്കിയത്. ഭര്‍ത്താവ് ശ്രീനിവാസന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വത്സമ്മ രോഗിയായതെന്ന് മക്കള്‍ പോലീസില്‍ മൊഴി നല്‍കി. രണ്ട് മാസം മുമ്പ് ഇവരെ ആശുപത്രിയിലാക്കിയ ശേഷം ശ്രീനിവാസന്‍ ഇതിവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതോടെയാണ് അമ്മയുടെ സംരക്ഷണചുമതല ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീദേവിയും, മൂന്നാം ക്ലാസില്‍ പഠിക്കുന്ന ശ്രീകുട്ടിയും ഏറ്റെടുത്തത്. ഇവര്‍ക്ക് രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ടെങ്കിലും അവര്‍ പിതാവിനൊപ്പമാണ്. ഉപ്പുതറ ഗവണ്‍മെന്റ് ആശുപത്രി പരിസരത്തെ മറ്റ് രോഗികളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ഇവര്‍ അമ്മയെ ചികിത്സിക്കുന്നത്. അമ്മ ആശുപത്രിയിലായതോടെ മക്കളുടെ പഠനവും നിലച്ചു. സംസാരിക്കാന്‍ പോലും കഴിയാതെ, എഴുനേറ്റിരിക്കാന്‍ പോലും കഴിയാതെ ആളുപത്രകിടക്കയില്‍ കിടക്കുന്ന അമ്മ ജീവതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുയാണ് ഈ കുട്ടികള്‍.
ആളുപത്രകിടക്കയില്‍ .................തിരുത്തണം
മറുപടിഇല്ലാതാക്കൂ