തളത്തില്‍ ദിനേശന്‍ ഗള്‍ഫില്‍ നിന്നും രഹസ്യമായെത്തി: ഭാര്യാകാമുകന്‍ പിടിയില്‍
മലപ്പുറം: ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവിന് ബന്ധുക്കള്‍ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു, ഭാര്യയുടെ കാമുകനെക്കുറിച്ച്. വെറുതെ തളത്തില്‍ ദിനേശനാകേണ്ടല്ലോയെന്നോര്‍ത്ത് അയാള്‍ അത് അവഗണിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രഹസ്യമായി നാട്ടിലെത്തി ഭാര്യാകാമുകനെ കുടുക്കിലാക്കുകയും ചെയ്തു. മലപ്പുറം വള്ളിക്കുന്നിലെ ഒരു പ്രവാസിമലയാളിയാണ് തളത്തില്‍ ദിനേശന്റെ വേഷം അണിഞ്ഞ് വിജയശ്രീലാളിതനായത്. ഏതായാലും ഭാര്യയെ കാമുകന് കല്യാണം ചെയ്തുകൊടുക്കാന്‍ തന്നെയാണ് പാവപ്പെട്ട ഈ പ്രവാസിയുടെ തീരുമാനം. നാലുമാസം മുമ്പാണ് വള്ളിക്കുന്നത്തെ ദിനേശന്‍ പരസ്യമായി നാട്ടിലെത്തിയത്.
ഭാര്യയുടെ സൗഹൃദത്തെക്കുറിച്ച് ഏതാനും സൂചനകളും അയാള്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും കുട്ടികളെ ഓര്‍ത്ത് എല്ലാം ക്ഷമിച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കു തിരിച്ചെങ്കിലും ബന്ധുക്കളുടെ മുന്നറിയിപ്പു കൂടിക്കൂടി വന്നതോടെ തളത്തില്‍ ദിനേശനാകാന്‍ അയാള്‍ തയ്യാറാവുകയായിരുന്നു. തളത്തില്‍ ദിനേശനെ ഓര്‍മയില്ലേ?. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യചിത്രമായ വടക്കുനോക്കി യന്ത്രത്തിലെ ംശയരോഗിയായ ഭര്‍ത്താവാണ് തളത്തില്‍ ദിനേശന്‍. സുന്ദരിയായ ഭാര്യയെ സ്വന്തമാക്കിയ സൗന്ദര്യം കുറഞ്ഞ ഭര്‍ത്താവ്. ലോകം മുഴുവന്‍ തന്റെ ഭാര്യയെ സ്വന്തമാക്കാന്‍ രഹസ്യമായി നടക്കുകയാണെന്നാണ് തളത്തില്‍ ദിനേശന്റെ ചിന്ത. ഇതുമൂലം പലപ്പോഴും അയാള്‍ വീട്ടിലേക്കുള്ള ഇടവഴികളില്‍ പതുങ്ങിനില്‍ക്കുന്നുമുണ്ട്.
ഇതിനിടെ ഒരുദിവസം വീട്ടിലേക്ക് ഒരു അജ്ഞാതന്‍ കടന്നുകയറിയതു ദിനേശന്റെ ശ്രദ്ധയില്‍പ്പെട്ടു. പതുങ്ങിച്ചെന്ന് കൂറ്റന്‍ മരക്കഷണം ഉപയോഗിച്ച് ഒരൊറ്റ അടികൊടുന്നു അയാള്‍ക്ക്. ദിനേശന്റെ അടിയേറ്റു തലപൊട്ടിയ ഭാര്യാപിതാവിനെയാണ് അടുത്ത രംഗത്തില്‍ പ്രക്ഷേകര്‍ കാണുന്നത്. അങ്ങനെ തളത്തില്‍ ദിനേശന്‍ മനോരോഗചികിത്സാകേന്ദ്രത്തിലേക്കു യാത്രയാകുന്നു.
പക്ഷെ നമ്മുടെ വള്ളിക്കുന്നത്തെ ദിനേശന്റെ സംശയം ശരിയായിരുന്നു. വള്ളിക്കുന്ന് അത്താണിക്കലിന് സമീപം ഒളിച്ചിരുന്ന കക്ഷി കാമുകനെ പിടികൂടുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയാണ് ഭര്‍ത്താവിന്റെ അകന്ന ബന്ധത്തിലുള്ള 25കാരനുമായി ബന്ധം പുലര്‍ത്തി വന്നത്. കാമുകന്‍ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇയാളുടെ ഭാര്യ മൂന്നുമാസം ഗര്‍ഭിണിയുമാണ്. മക്കള്‍ സ്‌കൂളില്‍ പോയാല്‍ എത്തുന്ന കാമുകന്‍ വൈകുന്നേരംമൂന്നോടെ മാത്രമേ തിരിച്ചുപോകാറുള്ളൂ. ഈ ബന്ധത്തെക്കുറിച്ച് വിദേശത്തുള്ള ഭര്‍ത്താവ് നേരത്തെ രണ്ടുപേരെയും താക്കീത് ചെയ്തിരുന്നു. എന്നാല്‍, നാലു മാസം മുമ്പ് നാട്ടിലെത്തിയ ഭര്‍ത്താവ് തിരിച്ചുപോയ ഉടനെകാമുകന്‍ വീണ്ടും വരാന്‍ തുടങ്ങിയത് സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞ ഭര്‍ത്താവ് ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതെ നാട്ടിലെത്തി.
കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ വീട്ടിലെത്തിയ കാമുകനെ ഒളിച്ചിരുന്ന ഭര്‍ത്താവ് ഓടിയെത്തി മുറി പൂട്ടിയിടുകയായിരുന്നു. പരപ്പനങ്ങാടി പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തി. യുവതിയെ ഇനി കൂടെ പൊറുപ്പിക്കാനാവില്ലെന്ന് ഭര്‍ത്താവ് തീര്‍ത്തുപറഞ്ഞതോടെ കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിയായ കാമുകന്‍ വീട്ടമ്മയെ ഒരാഴ്ചക്കകം വിവാഹം കഴിക്കാമെന്ന് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ഉറപ്പുനല്‍കി. കുട്ടികള്‍ സ്‌കൂളില്‍ പോയതോടെ ഭാര്യ ആരെയോ കാത്ത് ഉമ്മറത്ത് നില്‍ക്കുന്നതു കണ്ടതോടെയാണ് അഭിനവ ദിനേശന്‍ ഞെട്ടിയത്. അവസാനം രാവിലെ പത്തു മണിയോടെ ജാരന്‍ പതുങ്ങിപ്പതുങ്ങി വീടിനുള്ളിലേക്ക് കയറിപ്പോകുന്നത് ഇയാള്‍ കണ്ടു. കാമുകന്‍ അകത്തുള്ള കിടപ്പുമുറിയില്‍ കയറിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയയുടന്‍ ഭര്‍ത്താവ് ഓടിയെത്തി മുറി താക്കോലിട്ട് പൂട്ടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ഭര്‍ത്താവ് കാമുകനെ അത്യാവശ്യത്തിന് കൈകാര്യം ചെയ്തുവെന്ന് അറിയുന്നു. കാമുകന്‍ പിടിയിലായതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് ഭാര്യ ഇറങ്ങിയോടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ അവരെ തടഞ്ഞുവച്ചു. അവസാനം പരപ്പനങ്ങാടി പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.പാവം പ്രവാസി മലയാളി തളത്തില്‍ ദിനേശന്റെ വേഷം അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും വേണമല്ലോ ഒരു പേര്.
വള്ളിക്കുന്നത്തെ ചെറുപ്പക്കാര്‍ അതിനും പോംവഴി കണ്ടെത്തിയിട്ടുണ്ട്. സവിതാഭാഭി എന്നാണ് പിള്ളേരുടെ നിര്‍ദേശം. സെക്‌സ് കാര്‍ട്ടൂണ്‍ സൈറ്റുകളില്‍ ഏറ്റവും ആരാധകരുള്ള താരമാണ് 'ഭാഭി'. പക്കാ ഇന്ത്യന്‍ മെയ്ഡ് ഐറ്റം. 'ഭാഭി' എന്നാല്‍ ഹിന്ദിയില്‍ 'ജ്യേഷ്ഠത്തി' ആണ്. 'സെക്‌സി ഇന്ത്യന്‍ സിസ്റ്റര്‍ ഇന്‍ ലാ' എന്നാണ് 'സവിതാ ഭാഭി'ക്ക് പിള്ളേര്‍ നല്‍കുന്ന നിര്‍വചനം. ഭാഭിയുടെ ഭര്‍ത്താവ് സ്ഥലത്തില്ല. അതുകൊണ്ട് ബോറടി ഒഴിവാക്കാന്‍ ആരുമായും സൗഹൃദം സ്ഥാപിക്കും. അത് വഴിവിട്ട നിലയിലേക്ക് വളര്‍ത്തിയെടുക്കും. അത്തരം ലീലാവിലാസങ്ങളാണ് ഈ കാര്‍ട്ടൂണ്‍ വീഡിയോ ചിത്രങ്ങളില്‍ അധികവും. അത്തരമൊരു ഭാഭിയെയാണ് ദിനേശന്‍ കഴിഞ്ഞദിവസം പിടികൂടിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ