2011, ജൂലൈ 9, ശനിയാഴ്‌ച

ഭാര്യയുടെ ചെവി കടിച്ചെടുത്ത ഭര്‍ത്താവ്‌



ഭാര്യയുടെ ചെവി കടിച്ചെടുത്ത ഭര്‍ത്താവ്‌



നാഗരാജ്‌ റെഡിയെന്ന മദ്യപാനിക്ക്‌ വീട്ടില്‍ വരുന്നതേ ഇഷ്‌ടമായിരുന്നില്ല. പണിയെടുത്ത്‌ കിടുന്ന കാശിനു മദ്യപിച്ച്‌ എവിടെയെങ്കിലും കിടന്നുറങ്ങുന്നതായിരുന്നു ഈ ബാംഗളൂരുകാരന്റെ പതിവ്‌. വീടും ഭാര്യയും കുട്ടികളുമൊക്കെയുണ്ടെങ്കിലും അവിടേക്ക്‌ പോകാന്‍ ഇയാള്‍ക്ക്‌ തീരെ താത്‌പര്യമില്ല. വീട്ടിലെത്തിയാല്‍ മദ്യപിക്കുന്നതിനെച്ചൊല്ലി ഭാര്യ വഴക്കുണ്ടാക്കും. ഇതാണ്‌ വീട്ടുവിട്ടിറങ്ങാന്‍ നാഗരാജ റെഡിയെ പ്രേരിപ്പിച്ചത്‌. എന്നാല്‍, കഴിഞ്ഞ ദിവസം മദ്യപിച്ചപ്പോള്‍ വീട്ടിലെത്തി ഭാര്യയെ കാണണമെന്നു നാഗരാജിനു തോന്നി.

എന്നാല്‍, കുടിച്ചു വീട്ടിലെത്തിയ നാഗരാജിനെ ഭാര്യ രൂപ കണക്കിനു ശകാരിച്ചു. പിന്നെ ഇരുവരും തമ്മില്‍ വഴക്കായി. ഒടുവില്‍ കുടിച്ചിട്ടാണെങ്കില്‍ മേലില്‍ വീട്ടില്‍ കയറരുതെന്ന അന്ത്യശാസനവും നല്‍കി രൂപ ഉറങ്ങാന്‍ കിടന്നു. അല്‌പനേരം കഴിഞ്ഞപ്പോള്‍ നാഗരാജ്‌ രൂപയുടെ മുറിയിലെത്തുകയായിരുന്നു. ഭര്‍ത്താവ്‌ ക്ഷമ ചോദിക്കാന്‍ എത്തിയതായിരിക്കുമെന്നായിരുന്നു രൂപ കരുതിയത്‌. എന്നാല്‍, കട്ടിലില്‍ ഇരുന്ന രൂപയുടെ സമീപത്തെത്തിയ നാഗരാജ്‌ ഇവരുടെ ഇടതു ചെവി കടിച്ചെടുക്കുകയായിരുന്നു.

നാഗരാജിന്റെ കടിയുടെ ശക്‌തിയാല്‍ ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി. കഠിനമായ വേദനയാല്‍ രൂപ നിലവിളിച്ചതോടെ നാഗരാജ്‌ വീട്ടുവിട്ടോടുകയായിരുന്നു. ഓടി രക്ഷപെട്ടപ്പോള്‍ കടിച്ചെടുത്ത ചെവിയുടെ കഷ്‌ണവും നാഗരാജിന്റെ വായിലുണ്ടായിരുന്നു. എന്നാല്‍, ഇതുവരെയും നാഗരാജിനെ പോലീസിനു കണ്ടെത്താനായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ