2011, ജൂലൈ 20, ബുധനാഴ്‌ച
മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറി അവാര്‍ഡുകളുടെ നിറവില്‍
തൊടുപുഴ: നാടിന്റെ കലാ, കായിക, സാംസ്‌കാരിക കാര്‍ഷിക മേഖലകളില്‍ സജീവസാന്നിദ്ധ്യമായ മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറിയെ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുത്തു. 24 ന് ലൈബ്രറി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ അവാര്‍ഡ് ജയ്‌ഹിന്ദ് ലൈബ്രറിക്കു നല്‍കി ആദരിക്കും.
വായന മരിക്കുന്നു എന്ന് വിലപിക്കുന്ന കാലഘട്ടത്തില്‍ ഗ്രാമീണജനങ്ങള്‍ക്ക് വായനയുടെ ലോകം തുറന്നു കൊടുത്ത് വായനശാലയില്‍ 8000ത്തോളം പുസ്‌തകങ്ങളും 1500 റഫറന്‍സ് പുസ്‌തകങ്ങളും ഇപ്പോള്‍ ഉണ്ട്. കൂടാതെ മലയാളത്തിലെ ?ൂരിപക്ഷം ആനുകാലികങ്ങളും ഇവിടെ വായനക്കാര്‍ക്കായി വരുത്തുന്നുണ്ട്. 1948 ല്‍ പ്രവര്‍ത്തനമാരം?ിച്ച് പല ഘട്ടങ്ങളിലും അടഞ്ഞു പോയിട്ടുണ്ടെങ്കിലും കഴിഞ്ഞ 16 വര്‍ഷമായി കെ.സി സുരേന്ദ്രന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈ പ്രദേകത്തെ സജീവസാന്നിദ്ധ്യമായി മാറുവാന്‍ ജയ്‌ഹിന്ദ് ലൈബ്രറിക്കു കഴിഞ്ഞു.
ദൈനംദിന പുസ്‌തകവിതരണങ്ങള്‍ക്കൊപ്പം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അനുവദിച്ചിട്ടുള്ള തൊഴിലന്വേഷകര്‍ക്കു വേണ്ടി കരിയര്‍ ഗൈഡന്‍സ് സെന്ററും, വനിതകള്‍ക്കായി വീടുകളില്‍ പുസ്‌തകമെത്തിച്ചു കൊടുക്കുന്നു. വനിതാ പുസ്‌തകവിതരണവും സംസ്ഥാന സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാ?്യാസ എന്നിവയോടൊപ്പം കുട്ടികള്‍ക്കായി ബാലവേദി എന്നിവയും ലൈബ്രറി സ്വന്തമായി അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന വിജ്ഞാനശാഖ മാസികയും എട്ട് പുരുഷ വനിതാ സംഘങ്ങളിലായി 150 ല്‍ പരം സംഘങ്ങളും അതോടൊപ്പം നെല്ല്, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷിയും ചെയ്‌തു വരുന്നു.
ലൈബ്രറി അംഗങ്ങളുടെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ നിലനില്‍പിനായി നമ്മള്‍ കൊയ്യും വയലെല്ലാം ടെലിഫിലിമും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, ഓണം എന്നീ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളിലുടെ സംഘടിപ്പിച്ചു വരുന്ന ലൈബ്രറി, ആരോഗ്യരംഗത്ത് രക്തവിതരണസേന, നേതൃചികിത്സ ക്യാമ്പുകള്‍, ആരോഗ്യസെമിനറുകള്‍, പ്രതിരോധ മരുന്നു വിതരണം മഴക്കാല രോഗങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകളോടൊപ്പം ആനുകാലികവിഷയങ്ങളം അടിസ്ഥാനപ്പെടുത്തി മാസാമാസം സെമിനറുകളും സംഘടിപ്പിച്ചു വരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ