2011, ഡിസംബർ 25, ഞായറാഴ്‌ച

ചെന്നൈയില്‍ ബോട്ടുമുങ്ങി 22 മരണം‍‍

ചെന്നൈ: തിരുവള്ളൂര്‍ ജില്ലയില്‍ പുലികാട്ട് തടാകത്തില്‍ ബോട്ടുമുങ്ങി 22 പേര്‍ മരിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിനോദയാത്രക്കുവന്ന കുടുംബങ്ങളിലെ അംഗങ്ങളാണിവര്‍. ആറു മൃതദേഹങ്ങള്‍ കണ്ടെത്തി. 3പേര്‍ നീന്തി രക്ഷപ്പെട്ടു.

ചെന്നൈയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ദുരന്തമുണ്ടായത്.നിരോധിതമേഖലയിലാണ് ബോട്ടിംഗ് നടത്തിയതെന്ന് പറയപ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ