2011, ഡിസംബർ 7, ബുധനാഴ്‌ച

വെള്ളം തരുന്നവരെ കൊല്ലരുതേ: വി എസ്‌


വെള്ളം തരുന്നവരെ കൊല്ലരുതേ: വി എസ്‌
ഇടുക്കി: 116 കൊല്ലമായി വെള്ളം തരുന്ന കേരളത്തിലെ ജനങ്ങളെ കൊല്ലരുതെന്നു തമിഴ്‌നാടിനോടു പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകണം. പ്രശ്‌നത്തിന്റെ തീക്ഷ്‌ണത കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ തിരിച്ചറിയണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ ഉപവാസത്തിനു തുടക്കമിട്ടു സംസാരിക്കുകയായിരുന്നു വി എസ്‌. മുല്ലപ്പെരിയാറില്‍ ഉയരുന്നത്‌ ജീവനുവേണ്ടിയുള്ള മുറവിളിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. മന:സാക്ഷിയുടെ കണികയുള്ളവര്‍ക്ക്‌ ഇത്‌ അവഗണിക്കാനാവില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്ന്‌ 1979 ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കേണ്ട സ്ഥലവും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനിടെ അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം അണക്കെട്ട്‌ സുരക്ഷിതമാണെന്നാണ്‌ തമിഴ്‌നാട്‌ പറയുകയായിരുന്നു.
ലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുക എന്ന ന്യായമായ ആവശ്യത്തിനുവേണ്ടിയാണ്‌ മുല്ലപ്പെരിയാറിലെ ജനത പോരാടുന്നത്‌. അതിര്‍ത്തി പ്രദേശത്തു കഴിഞ്ഞ ദിവസം ചില അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായി. കേരളത്തിലെ ജനങ്ങളുടെ പോരാട്ടം അക്രമ മാര്‍ഗ്ഗത്തിലേക്ക്‌ തിരിയരുത്‌. ലക്ഷ്യം കാണുന്നതുവരെ സമാധാന മാര്‍ഗ്ഗത്തില്‍ സമരം തുടരണം.
കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു നേരെയുള്ള ഭീഷണിയെപ്പറ്റി കേന്ദ്ര സര്‍ക്കാരിനെയും തമിഴ്‌നാട്‌ സര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌ നമ്മള്‍ ചെയ്യുന്നത്‌. പുതിയ ഡാം എന്ന ആവശ്യം കേരളം പലതവണ അറിയിച്ചിട്ടും കേന്ദ്രം അത്‌ അവഗണിക്കുകയായിരുന്നു. എന്നാല്‍ അടുത്തയിടെ ഉണ്ടായ ഭൂചലനങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇത്‌ ഇനി അവഗണിക്കാന്‍ കഴിയില്ലെന്നു വി എസ്‌ പറഞ്ഞു.
എല്‍.ഡി.എഫ്‌ ഘടകകക്ഷി നേതാക്കളായ മാത്യു ടി തോമസ്‌, വി സുരേന്ദ്രന്‍പിള്ള, പി സി തോമസ്‌, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും വി എസിനോടൊപ്പം ഉപവാസം നടത്തി

2 അഭിപ്രായങ്ങൾ:

  1. എന്ത് തന്നെയാണെങ്കിലും ആര് തന്നെ പറഞ്ഞാലും എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസവും ഇഷ്ടവുമില്ല.

    ആട്ടിന്‍ തോലണിയുന്ന ചെന്നായകളെപ്പോലെ അവര്‍ അഭിനയിക്കുന്നു.
    കര്‍ത്തവ്യം മറന്നു കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്നു.
    പേരും പെരുമയും നേടാന്‍ തട്ടിപ്പ്‌ ഉപവാസങ്ങള്‍ നടത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പാണ്ടികളുടെ സംസ്കാരം അത്രക്കെ ഒള്ളൂ എന്ന് ഇപ്പഴെന്കിലും മനസ്സിലായല്ലോ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ