2011, ഡിസംബർ 9, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ റാലി നടത്തി



കരിമണ്ണൂര്‍ നിര്‍മല പബ്ലിക്‌ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ റാലി നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോയിസി, ഡയറക്‌ടര്‍ സിസ്റ്റര്‍ ഗ്രേയ്‌സ്‌, പിടിഎ പ്രസിഡന്റ്‌ പോള്‍ കുഴിപ്പിള്ളില്‍, വൈസ്‌ പ്രസിഡന്റ്‌ സിബി ജയിംസ്‌, സ്‌കൂള്‍ ലീഡര്‍ അരുണ്‍ റോയി, സ്‌കൂള്‍ ചെയര്‍മാന്‍ ഡാനിയ തോമസ്‌ തുടങ്ങിയവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി. സ്‌കൂള്‍ മുറ്റത്ത്‌ നിന്നാരംഭിച്ച റാലി ഹൈസ്‌കൂള്‍ ജംഗ്‌ഷനില്‍ സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ