2011, ഡിസംബർ 26, തിങ്കളാഴ്‌ച

വേജ്‌ ബോര്‍ഡ്‌ നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സന്നദ്ധം:എ.കെ ആന്റണി


തൊടുപുഴ:വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശയില്‍ പത്ര ജീവനക്കാര്‍ക്ക്‌ പുതിയ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചത്‌ കേന്ദ്ര സര്‍ക്കാരാണെന്നും ഇത്‌ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ബാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രസ്‌താവിച്ചു.തൊടുപുഴയില്‍ ഇടുക്കി പ്രസ്‌ ക്ലബിന്റെ നവീകരിച്ച മന്ദിരത്തിന്റെയും പുതിയ മീഡിയാ ഹാളിന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.വേജ്‌ ബോര്‍ഡ്‌ നടപ്പിലാക്കുന്നതിനെരെ പത്ര ഉടമകള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്‌ തീര്‍പ്പാകുന്നത്‌ അനുസരിച്ച്‌ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രണ്ട്‌ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ചിരുത്തി സംസാരിക്കുന്നതിന്‌ പ്രധാനമന്ത്രി തീരുമാനമെടു#ത്തു കഴിഞ്ഞു.തമിഴ്‌നാടും കേരളവുമായുള്ളതര്‍ക്കങ്ങള്‍ വലിയ കാലതാമ സം ഇല്ലാതെ പരിഹരിക്കപ്പെടുമെന്ന്‌ നിശ്ചയദാര്‍ഡ്യമാണ്‌ കേന്ദ്ര സര്‍ക്കാരിനുള്ളത്‌.മനുഷ്യസഹജമായ തീരുമാനമായിരിക്കും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉണ്ടാകുകയെന്നും ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആന്റണി പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടുക്കി ജില്ലയിലെ പത്ര പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണാത്മകമായ റ#ിപ്പോര്‍ട്ടുകള്‍ സ്വാഗതാര്‍ഗമാണെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ആന്റണി പറഞ്ഞു.കാര്‍ഷിക മേഖലയായ ഇടുക്കി ജില്ലയുടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ കാര്‍ഷിക പാക്കേജിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും.മറ്റുള്ള ജില്ലകളെ അപേക്ഷിച്ച്‌ എത്തി ചേരാന്‍ ഏറെ ദുര്‍ഘടമായ ഇടുക്കി ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പത്ര പ്രവര്‍ത്തകര്‍ ക്രിയാത്മകമായ സമീപനം സ്വീകരിക്കുന്നത്‌ ബോധ്യമായെന്നും എ.കെ ആന്റണി പറഞ്ഞു.ഇടുക്ക #ി പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എസ്‌.ഡി സതീശന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി സ്റ്റീഫന്‍ അരീക്കര സ്വാഗതമാശംസിച്ചു.പഴയകാല പത്ര പ്രവര്‍ത്തകരായ കെ.കെ ശിവരാമന്‍,ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ എന്നിവരെ ജലവിഭവ മന്ത്രി പി.ജെ ജോസഫ്‌ പൊന്നാടയണിയിച്ച്‌ ആദരിച്ചു.മണ്‍മറഞ്ഞ പ്രമുഖ പത്രപ്രവര്‍ത്തകരായ കെ.ശങ്കരനാരായണന്‍,പൗലോസ്‌ ,കെ.ജെ മാത്യു എന്നിവരുടെ ചിത്രങ്ങള്‍ പി.ടി തോമസ്‌ എം പി അനാഛ#ാദനം ചെയ്‌തു.റോഷി അഗസ്റ്റിന്‍ എംഎല്‍എ ,നഗരസഭ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്‌സ്‌ കോഴിമല എന്നിവര്‍ പ്രസംഗിച്ചു.പ്രസ്‌ ക്ലബ്‌ ജോ.സെക്രട്ടറി ജോണ്‍സണ്‍ വേങ്ങത്തടം നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ