2011, ഡിസംബർ 10, ശനിയാഴ്‌ച

വേളൂര്‍ പുഴയില്‍ വീണ്‌ വിദ്യാര്‍ത്ഥി മരണമടഞ്ഞു.



തൊടുപുഴ : വേളൂര്‍ പുഴയില്‍ വീണ്‌ വിദ്യാര്‍ത്ഥി മരണമടഞ്ഞു. മലയിഞ്ചി ആള്‍ക്കല്ല്‌ മുത്തനാട്ട്‌ പരേതനായ ഗോപിയുടെ മകന്‍ ഗോകുലാണ്‌ (12) മരണമടഞ്ഞത്‌. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണ്‌ സംഭവം. കൂട്ടുകാരനോടൊത്ത്‌ സൈക്കിള്‍ കഴുകുന്നതിനിടയിലാണ്‌ അപകടമെന്ന്‌ സംശയിക്കുന്നു. വിവരം അറിഞ്ഞ്‌ ഓടിക്കൂടിയ നാട്ടുകാര്‍ ഗോകുലിനെ പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലൂര്‍ക്കാട്‌ പൊലീസ്‌ സ്റ്റേഷനിലെ വനിതാ പൊലീസ്‌ കോണ്‍സ്റ്റബിളായ തുളസിയാണ്‌ മാതാവ്‌. കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. സംസ്‌കാരം ഞായറാഴ്‌ച രാവിലെ പത്തിന്‌ വീട്ടുവളപ്പില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ