2011, ഡിസംബർ 25, ഞായറാഴ്‌ച

സൈനികക്യാമ്പിലെ വെടിവയ്പ്പ്: മരിച്ചവരില്‍ രണ്ടു മലയാളികളും‍

കാശ്മീര്‍: കശ്മീരില്‍ കല്‍ഗാം സി.ആര്‍.പി.എഫ്. ക്യാമ്പില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.

ആലപ്പുഴ ചെന്നിത്തല സ്വദേശി ഷിബു ഫിലിപ്പോസ്, തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സോമന്‍ പിള്ള, തമിഴ്‌നാട് സ്വദേശി ജാവേദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തമിഴ്‌നാട് സ്വദേശി എസ്്.ഡി. മൂര്‍ത്തി ആശുപത്രിയിലാണ്. ഇതില്‍ ജാവേദിന് വെടിയേറ്റതിനു പുറമേ വെട്ടും കൊണ്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സി.ആര്‍.പി.എഫ് പതിനെട്ടാം ബറ്റാലിയന്‍ ക്യാമ്പില്‍ നിന്നാണ് വെടിയൊച്ച കേട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവം ഉണ്ടാകുന്ന സമയത്ത് ക്യാമ്പില്‍ ഒന്‍പത് ഡ്രൈവര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല.

സംഭവം നടക്കുമ്പോള്‍ ക്യാമ്പിലുണ്ടായിരുന്ന മറ്റുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് കുല്‍ഗാം എസ്.പി. മഖ്‌സൂദ് ഉസ് സമന്‍ പറഞ്ഞു. ഈ വര്‍ഷം കശ്മീരില്‍ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ