2011, ഡിസംബർ 10, ശനിയാഴ്‌ച

ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം

ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം

Posted on: 10 Dec 2011


കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്കുറവ് ആശങ്കയുണര്‍ത്തുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം. ഇടുക്കിയിലെ കുളമാവ്, ചെറുതോണി, മൂലമറ്റം, ഉപ്പുതറ, ചപ്പാത്ത് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. നേരിയ തോതിലാണ് ഭൂചലനം ഉണ്ടായതെങ്കിലും ഉപ്പുതറയിലും ചപ്പാത്തിലും അത് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഭൂചലനത്തിന്റെ തീവ്രത എത്രത്തോളമുണ്ടായിരുന്നു എന്നത് അറിവായിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ ഈ മേഖലകളില്‍ പത്തിലധികം ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി, കമ്പം മേഖലകളില്‍ നിന്ന് നാട്ടുകാര്‍ സംഘടിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആയിരത്തോളം പേരാണ് കേരളത്തിനെതിരെ മാര്‍ച്ച് നടത്തി. അതിര്‍ത്തി കടന്നെത്താന്‍ ശ്രമിച്ചത്.

ഇവരെ പോലീസ് തടയുകയായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. വടികളും കല്ലുകളുമായാണ് ഇവര്‍ പ്രകടനം നടത്തിയെത്തിയത്. ഇതോടെ അതിര്‍ത്തിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. തമിഴ്‌നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ കേരളത്തിലുള്ളവരും കൂട്ടമായെത്തിയത് ഭീതിയുയര്‍ത്തിയെങ്കിലും പോലീസെത്തി ഇവരെ തടഞ്ഞ് പ്രശ്‌നം ഒഴിവാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ