2011, ഡിസംബർ 26, തിങ്കളാഴ്‌ച

രണ്ടാം കാര്‍ഷിക വിപ്ലവത്തിന്‌ തുടക്കം കുറിക്കും:എ.കെ ആന്റണി


തൊടുപുഴ:കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാകുന്നതോടെ ഇന്ത്യയില്‍ ഒരിടത്തും പട്ടിണി മരണം ഉണ്ടാകില്ലെന്നും എല്ലാവരും സ്വയം പര്യാപ്‌ത കൈവരിക്കുമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കി രണ്ടാം കാര്‍ഷിക വിപ്ലവത്തിന്‌ തുടക്കം കുറിക്കുമെന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രസ്‌താവിച്ചു.തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കാര്‍ഷിക മേള 2012 ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക ഉദ്‌പാദനം വര്‍ദ്ധിപ്പിക്കാന്‍ കേരളത്തില്‍ ജൈവ ക്യഷി വ്യാപിപ്പിക്കണം.നവീന ക്യഷി സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച്‌ നൂതനമായ കാര്‍ഷിക ഉത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ നമുക്ക്‌ കഴിയണം.ഇന്ത്യയില്‍ ആരംഭിച്ച ഒന്നാം കാര്‍ഷിക വിപ്ലവം രാജ്യത്തിന്റെ പുരോഗമനത്തിന്‌ തുടക്കം കുറിച്ചു.കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത്തെ കാര്‍ഷിക വിപ്ലവത്തിന്‌ എല്ലാ വിധ പ്രോത്സാഹനങ്ങളും നല്‍കുകയാണ്‌.സമീപ കാലസംഭവങ്ങള്‍ നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതുണ്ട്‌.ഭക്ഷ്യ രംഗത്ത്‌ നാം നിലപാട്‌ മാറ്റണം.നമ്മുടെ രാജ്യത്തിന്‌ ആവശ്യമായ പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ന #ാ#ം തന്നെ ക്യഷ#ി ചെയതു ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ സ്വയം പര്യാപ്‌ത കൈവരിക്കണം.കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള കാര്‍ഷിക ഉത്‌പാദനത്തിന്‌ മുന്‍ഗണന നല്‍കണം.രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള കാര്‍ഷിക വിഭവങ്ങള്‍ കാന്‍സര്‍ പോലെയുള്ള മാരഗരോഗങ്ങള്‍ക്ക്‌ കാരണമാവുകയാണ്‌.സംസ്ഥാനത്തിന്‌ ആവശ്യമുള്ള കാര്‍ഷിക ഉത്‌പന്നങ്ങള്‍ കേരളത്തില്‍ തന്നെ ഉത്‌പാദിപ്പിക്കാന്‍ നമ്മുക്ക്‌ കഴിയണം.ജൈവ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഗ്രാമങ്ങളില്‍ ജൈവ ക്യഷി നടപ്പാക്കണം.ഗാന്ധിജി സ്റ്റഡി സെന്റര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക്‌ സര്‍ക്കാര്‍ എല്ലാ വിധ പ്രോത്സഹാനങ്ങളും നല്‍കുമെന്നും എ.കെ ആന്റണി പറഞ്ഞു.മുല്ലപ്പെരിയാര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റ്‌ സംസ്ഥാനങ്ങളെ ഭയപ്പെടേണ്ട കാര്യം നമുക്ക്‌ ആവശ്യമില്ലെന്നും സംസ്ഥാനത്തിന്‌ ആവശ്യമായ പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കാന്‍ നമുക്ക്‌ കഴിഞ്ഞാല്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ പറഞ്ഞു.ജൈവ ക്യഷിയില്‍ കേരളത്തില്‍ വ്യാപകമാക്കാന്‍ പി.ജെ ജോസഫ്‌ നടത്തുന്ന സേവനങ്ങള്‍# മഹത്തരമാമെന്ന്‌ വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കാര്‍ഷിക മേഖലയില്‍ വികസ വിപ്ലവം കുറിച്ച പി.ജെ ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക്‌ മാത്യകയാണെന്ന്‌ ആശംസാപ്രസംഗത്തില്‍ ധനകാര്യമന്ത്രി കെ.എം മാണി പ്രസ്‌താവിച്ചു.ചടങ്ങില്‍ എം.ജെ ജേക്കബ്‌ സ്വാഗതമാശംസിച്ചു.പി.ടി തോമസ്‌ എംപി,എം.എല്‍.എ മാരായ റോഷി അഗസ്റ്റിന്‍,ഇ.എസ്‌ ബിജിമോള്‍,ടി.യു കുരുവിള ,നഗരസഭ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്‌സ്‌ കോഴിമല,കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയി തോമസ്‌,സില്‍ക്ക്‌ ചെയര്‍മാന്‍ ടി.എം സലീം,സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ പൗലോസ്‌,നഗരസഭ കൗണ്‍സിലര്‍ നെജി ഷാഹുല്‍ ഹമീദ്‌,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ മാരിയില്‍ ക്യഷ്‌ണന്‍ നായര്‍,പ്രൊ.കെ.ഐ ആന്റണി എന്നിവര്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ