2011, ഡിസംബർ 4, ഞായറാഴ്‌ച

മുതലക്കോടം ഫൊറോന പള്ളി 700- വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. ജൂബിലി ആഘോഷത്തിന്‌ തുടക്കമായി


മുതലക്കോടം ഫൊറോന പള്ളി 700- വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. ജൂബിലി ആഘോഷത്തിന്‌ തുടക്കമായി
തൊടുപുഴ : മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളി സ്ഥാപിതമായിട്ട്‌ 700 വര്‍ഷം പിന്നിടുന്നു. ഏഴ്‌ നൂറ്റാണ്ടുകളുടെ കൃപാവര്‍ഷത്തിന്‌ നന്ദി പറയുവാനുള്ള അവസരമാണ്‌ ജൂബിലി വര്‍ഷമെന്ന്‌ സീറോ മലബാര്‍സഭ കൂരിയ ബിഷപ്പ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു. ജൂബിലി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച്‌ നടന്ന ദിവ്യബലിയില്‍ വികാരി ഫാ. ജോര്‍ജ്ജ്‌ ഒലിയപ്പുറം, ഫാ. ജോസഫ്‌ കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കത്തിച്ച ജൂബിലി തിരികള്‍ എഴുപത്‌ ഇടവക പ്രതിനിധികള്‍ക്ക്‌ ബിഷപ്പ്‌ കൈമാറി. തുടര്‍ന്ന്‌ ജൂബിലി പതാക ബിഷപ്പ്‌ ഉയര്‍ത്തി. ജൂബിലി വര്‍ഷത്തില്‍ ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, ചികിത്സ സഹായം, വിവാഹ സഹായം എന്നിവയ്‌ക്കായി 70 ലക്ഷം രൂപ വിനിയോഗിക്കുമെന്ന്‌ വികാരി ഫാ. ജോര്‍ജ്ജ്‌ ഒലിയപ്പുറം പറഞ്ഞു. ജൂബിലി പരിപാടികള്‍ക്ക്‌ ഫാ. ജോസഫ്‌ മുട്ടത്തുവാളായില്‍, ഫാ. ഫ്രാന്‍സീസ്‌ കണ്ണാടന്‍, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍, ട്രസ്റ്റിമാരായ ജയിംസ്‌ പള്ളിക്കമ്യാലില്‍, റെജി കുറമ്പാലക്കാട്ട്‌, ജോണി ആക്കപ്പടിക്കല്‍, ജോണി താന്നിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ