2011, ഡിസംബർ 9, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളവും വാക്കേറ്റവും



മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളവും കേരള - തമിഴ്‌നാട്‌ എംപിമാര്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ലോക്‌സഭയില്‍ ഇടുക്കി എം പി പി ടി തോമസും കോട്ടയം എം പി ജോസ്‌ കെ. മാണിയും ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചതോടെയാണ്‌ ബഹളത്തിന്‌ തുടക്കം. സര്‍വ്വകക്ഷി എം പി സംഘത്തെ മുല്ലപ്പെരിയാറിലേക്ക്‌ അയയ്‌ക്കണമെന്ന്‌ പി ടി തോമസ്‌ ആവശ്യപ്പെട്ടു. 116 വര്‍ഷം പഴക്കമുള്ള ഡാം സ്ഥിതി ചെയ്യുന്ന മേഖലയില്‍ ജൂലൈ 26 ന്‌ ശേഷം 26 ഭൂചലനങ്ങള്‍ ഉണ്ടായെന്നും നാല്‌ ജില്ലകളിലെ ജനം കടുത്ത ഭീതിയിലാണെന്നും പി.ടി തോമസ്‌ ചൂണ്ടിക്കാട്ടി. ഇതിനെതിരേ അണ്ണാ ഡിഎംകെ, ഡിഎംകെ അംഗങ്ങള്‍ ബഹളം കൂട്ടിയതോടെ സഭ സ്‌തംഭിച്ചു. ഇതിനിടെ സര്‍വ്വകക്ഷി എം,പി സംഘത്തെ അയയ്‌ക്കണമെന്ന ആവശ്യത്തെ പിന്തുണച്ച്‌ ജോസ്‌ കെ മാണിയും എഴുന്നേറ്റു. ബഹളം നിയന്ത്രിക്കാനാവാതെ സഭ പിരിയാന്‍ സ്‌പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ