2011, ഡിസംബർ 4, ഞായറാഴ്‌ച

ദൈവപരിപാലനയില്‍ പ്രകൃതി ദുരന്തം ഒഴിവാകും; ബിഷപ്പ്‌ ബോസ്‌കോ പുത്തൂര്‍



ദൈവപരിപാലനയില്‍ പ്രകൃതി ദുരന്തം
ഒഴിവാകും; ബിഷപ്പ്‌ ബോസ്‌കോ പുത്തൂര്‍
തൊടുപുഴ : മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിലെ മുപ്പത്തിയഞ്ച്‌ ലക്ഷം ജനങ്ങളെ ഗ്രസിച്ചിരിക്കുന്ന ഭീതിയും ആശങ്കയും അകറ്റുവാനും പ്രശ്‌നപരിഹാരത്തിനും നമ്മള്‍ ദൈവപരിപാലനയില്‍ ആശ്രയിക്കണമെന്ന്‌ എ.കെ.സി.സി. കോതമംഗലം രൂപത കമ്മറ്റി തൊടുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജപമാല പ്രാര്‍ത്ഥന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ്‌ ബോസ്‌കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. ശാശ്വതവും സമാധാനപരവുമായ ഒരു ഒത്തുതീര്‍പ്പ്‌ സാധ്യമാകുവാന്‍ മാതാവിന്റെ മധ്യസ്ഥപ്രാര്‍ത്ഥന ഫലം ചെയ്യുമെന്നും ജനങ്ങള്‍ ഭയാശങ്കകള്‍ വിട്ട്‌ ദൈവപരിപാലനയില്‍ വിശ്വസിച്ച്‌ സമാധാനത്തില്‍ വര്‍ത്തിക്കണമെന്ന്‌ അനുഗ്രഹ പ്രഭാഷണം നടത്തിയ രൂപത ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ്ജ്‌ ഓലിയപ്പുറം പറഞ്ഞു.
എ.കെ.സി.സി. സംസ്ഥാന ട്രഷറര്‍ അഡ്വ. ബിജു പറയന്നിലം, രൂപതാ പ്രസിഡന്റ്‌ ജിബോയിച്ചന്‍ വടക്കന്‍, അഡ്വ. ജോസ്‌ ഇലഞ്ഞിക്കല്‍, സോണി നെല്ലിയാനി, ഷാജി ഓലിയ്‌ക്കല്‍, സഖറിയാസ്‌ ചെമ്പരത്തി, ജോസുകുട്ടി ഒഴുകയില്‍, സണ്ണി അറമ്പന്‍കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

3 അഭിപ്രായങ്ങൾ:

  1. പുര കത്തുമ്പോള്‍ വാഴ വെട്ടുവാന്‍ മറ്റൊരു വര്‍ഗ്ഗം കൂടി :(

    മറുപടിഇല്ലാതാക്കൂ
  2. ദൈവപരിപാലനം വരുത്തിയാല്‍ ദൈവം ഇറങ്ങി വന്ന് പുതിയാ ഡാം പണിതുതരുമോ സഹോദരന്മാരേ?

    മറുപടിഇല്ലാതാക്കൂ
  3. എന്താ മാഷേ ഇത് സഹതാപം തോന്നുന്നു

    മറുപടിഇല്ലാതാക്കൂ