2011, ഡിസംബർ 22, വ്യാഴാഴ്‌ച

നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി


നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോഴിക്കോട്‌ മുക്കം കെഎംസിടി ഹോസ്‌പിറ്റലിലെ ബിഎസ്‌സി നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി നീമ മെല്ലോയാണ്‌ ജീവനൊടുക്കിയത്‌. ആലക്കോട്‌ കല്ലിടുക്കില്‍ മെല്ലോയുടെ മകളാണ്‌. കഴിഞ്ഞ 19 നാണ്‌ ജീവനൊടുക്കാന്‍ ശ്രമം നടന്നത്‌. ഇതേതുടര്‍ന്ന്‌ ഇതേ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ മരണം സംഭവിച്ചത്‌. സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ