2011, ഡിസംബർ 14, ബുധനാഴ്‌ച

പൂവത്തിങ്കല്‍ അച്ചായന്‍ നിര്യാതനായി



മുട്ടം ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ പൂവത്തിങ്കല്‍ പി.എം ഫ്രാന്‍സിസ്‌ (അച്ചായന്‍ - 85) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 15 വ്യാഴം ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ചാച്ചിയമ്മ പാലാ കൊട്ടുകാപ്പിള്ളില്‍ (പരുത്തിക്കുറ്റി) കുടുംബാംഗമാണ്‌. മുപ്പത്‌ വര്‍ഷത്തോളം മുട്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ആലക്കോട്‌ ബ്ലോക്ക്‌ ചെയര്‍മാന്‍, മുട്ടം സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കോണ്‍ഗ്രസ്‌ മുട്ടം മണ്‌ഡലംപ്രസിഡന്റ്‌ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാലക്കാട്‌, നിലമ്പൂര്‍, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, മലപ്പുറം പ്രദേശങ്ങളിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനുമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ