2011, ഡിസംബർ 13, ചൊവ്വാഴ്ച

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നൂപുരാംഗണം ദ്വിദിന സെമിനാര്‍

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നൂപുരാംഗണം വിമന്‍ ഇന്‍ തിയേറ്റര്‍ ദ്വിദിന സെമിനാര്‍ കേരള കലാമണ്‌ഡലം സര്‍വ്വകലാശാല മുന്‍ വൈസ്‌ചാന്‍സലര്‍ ഡോ. കെ.ജി പൗലോസ്‌ ഉദ്‌ഘാടനംചെയ്‌തു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. കലാമണ്‌ഡലം ആതിര, ലോനിഷ, ജയരാജ്‌, സുബീഷ്‌ എന്നിവര്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. പ്രഫ. ജോണ്‍ ഫോക്‌സ്‌, നാന്‍സി ഫോക്‌സ്‌, ഡോ. ജോസ്‌ ജോര്‍ജ്ജ്‌, പ്രഫ. ചന്ദ്രദാസന്‍, പ്രഫ. രാജരാജേശ്വരി, ഡോ. അനീറ്റ മാനുവല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. ഡോ. ലാലി, ഡോ. സോണിയ, കവിത തുടങ്ങിയവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ