2011, ഡിസംബർ 3, ശനിയാഴ്‌ച

തൊടുപുഴ സെന്റ്‌ മേരീസ്‌ ആശുപത്രിയില്‍ ഹൈടെക്‌ കാത്ത്‌ ലാബ്‌ ഡിസംബര്‍ അഞ്ച്‌ മുതല്‍



തൊടുപുഴ: സെന്റ്‌ മേരീസ്‌ ആശുപത്രിയില്‍ ഹൃദേ്രദ്രാഹ ചികിത്സക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക്‌ കാത്ത്‌ ലാബ്‌ ഡിസംബര്‍ അഞ്ച്‌ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഹൃദ്രോഗ ചികിത്സയില്‍ കഴിഞ്ഞ ഒന്നര ദശാബ്‌ദത്തോളം നിതാന്ത ജാഗ്രതയും കര്‍മ്മോല്‍സുകതയും നിലനിര്‍ത്തിയ ഈ ആശുപത്രി ഇടുക്കി ജില്ലയ്‌ക്ക്‌ അകത്തും പുറത്തുമുള്ള നിരവധി രോഗികള്‍ക്ക്‌ ആശ്രയകേന്ദ്രമാണ്‌. ഹൃദയാഘാതം ഉണ്ടാകുന്ന അവസ്ഥയില്‍ ഹൃദയധമനികളിലെ തടസങ്ങള്‍ തല്‍സമയം ആന്‍ജിയോപ്ലാസ്റ്റി വഴി ചികിത്സിക്കുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്‌. ഹൃദ്രോഗ നിര്‍ണയത്തിനും ചികിത്സയ്‌ക്കും ആവശ്യമായിവരുന്ന കൊറോണറി ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവ കൂടാതെ പ്രമേഹ രോഗികളുടെ കാലുകളിലെ രക്തക്കുഴലുകളിലെ തടസം നിര്‍ണയിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റി സംവിധാനവും ഇവിടെയുണ്ട്‌. ആന്‍ജിയോഗ്രാം, സങ്കീര്‍ണ്ണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയില്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ച്‌ അനുഭവ സമ്പത്തുള്ള വിദഗ്‌ധ ഡോക്‌ടര്‍മാര്‍ സേവനത്തിനായി ഇവിടെ കൈകോര്‍ക്കുന്നു. ഹൃദ്രോഗികള്‍ക്ക്‌ മാത്രമായി 14 ബോഡ്ഡുകളോട്‌ കൂടിയ അത്യാധുനിക വെന്റിലേറ്റര്‍, ആര്‍ട്ടേറിയല്‍ ബ്ലഡ്‌ ഗ്യാസ്‌ അനാലിസിസ്‌ എന്നീ സൗകര്യങ്ങള്‍ അടങ്ങിയ കാര്‍ഡിയാക്‌ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റ്‌ സുസജ്ജമായിട്ടുണ്ട്‌. പെയ്‌സ്‌മേക്കര്‍ സംവിധാനങ്ങള്‍, ഇന്‍ട്രാഅയോര്‍ട്ടിക്ക്‌ ബലൂണ്‍ പമ്പിംഗ്‌, ഓപ്പറേഷന്‍ ചെയ്യാതെ ചുരുങ്ങിയ ഹൃദയ വാല്‍വുകള്‍ വികസിപ്പിക്കുക തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങളാണ്‌ കാര്‍ഡിയാക്‌ കാത്ത്‌ ലാബിനൊപ്പം ഒരുക്കിയിരിക്കുന്നത്‌. ആതുരശുശ്രൂഷയില്‍ 54 വര്‍ഷം സേവന പാരമ്പര്യമുള്ള ഡോ റ്റി എം അബ്രഹാം തേക്കുംകാട്ടില്‍ തുടങ്ങിവെച്ച സെന്റ്‌ മേരീസ്‌ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തിനൊപ്പം പള്‍മണോളജി, ഗാസ്‌ട്രോഎന്ററോളജി, മെഡിസിന്‍, പീഡിയാട്രിക്‌സ്‌, ഡെര്‍മറ്റോളജി എന്നീ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ വലിയൊരു ചുവടുവെയ്‌പാണ്‌ പുതുതായി തുടങ്ങിയ കാര്‍ഡിയാക്‌ കാത്ത്‌ലാബും പള്‍മണോളജി ഡിപാര്‍ട്ടുമെന്റും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ