2011, ഡിസംബർ 2, വെള്ളിയാഴ്‌ച
ഭൂചലനത്തിന് സ്റ്റേ നല്‍കുവാനും പേമാരിക്ക് തടയിടുവാനും സുപ്രീകോടതിക്കു കഴിയുമോ
ഭൂചലനത്തിന് സ്റ്റേ നല്‍കുവാനും പേമാരിക്ക് തടയിടുവാനും സുപ്രീകോടതിക്കു കഴിയുമോ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മറുപടി പറയണമെന്ന് മന്ത്രി പി ജെ ജോസഫ്. തൊടുപുഴയില്‍ വിവിധ ക്രൈസ്‌തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം വിശ്വജ്യോതി കോളേജ് ഡയറക്‌ടര്‍ പ്രഫ. ടി എസ് ചാക്കോ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്, അഡ്വ. ജോസഫ് ജോണ്‍, ഫാ. ജോസ് മോനിപ്പിള്ളി, വാഴക്കുളം എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ടി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഈ വാര്‍ത്ത ഞങ്ങളെ അറിയിച്ചതിനു നന്ദി ..
മറുപടിഇല്ലാതാക്കൂ