2011, ഡിസംബർ 31, ശനിയാഴ്‌ച
വിവാഹവാര്‍ഷികം ആഘോഷിച്ചു
തൊടുപുഴ : നെയ്യശ്ശേരി ആലിലക്കുഴിയില്‍ എ.ടി വര്‍ക്കി -മറിയക്കുട്ടി ദമ്പതികളുടെ അറുപതാമത് വിവാഹവാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ദിവ്യബലിയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു. നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപകനാണ് എ.ടി വര്‍ക്കി.
2011, ഡിസംബർ 26, തിങ്കളാഴ്‌ച
രണ്ടാം കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിക്കും:എ.കെ ആന്റണി
തൊടുപുഴ:കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാകുന്നതോടെ ഇന്ത്യയില്‍ ഒരിടത്തും പട്ടിണി മരണം ഉണ്ടാകില്ലെന്നും എല്ലാവരും സ്വയം പര്യാപ്‌ത കൈവരിക്കുമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കി രണ്ടാം കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രസ്‌താവിച്ചു.തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കാര്‍ഷിക മേള 2012 ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക ഉദ്‌പാദനം വര്‍ദ്ധിപ്പിക്കാന്‍ കേരളത്തില്‍ ജൈവ ക്യഷി വ്യാപിപ്പിക്കണം.നവീന ക്യഷി സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് നൂതനമായ കാര്‍ഷിക ഉത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ നമുക്ക് കഴിയണം.ഇന്ത്യയില്‍ ആരംഭിച്ച ഒന്നാം കാര്‍ഷിക വിപ്ലവം രാജ്യത്തിന്റെ പുരോഗമനത്തിന് തുടക്കം കുറിച്ചു.കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത്തെ കാര്‍ഷിക വിപ്ലവത്തിന് എല്ലാ വിധ പ്രോത്സാഹനങ്ങളും നല്‍കുകയാണ്.സമീപ കാലസംഭവങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.ഭക്ഷ്യ രംഗത്ത് നാം നിലപാട് മാറ്റണം.നമ്മുടെ രാജ്യത്തിന് ആവശ്യമായ പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ന #ാ#ം തന്നെ ക്യഷ#ി ചെയതു ഉത്‌പാദനം വര്‍ദ്ധിപ്പിച്ച് സ്വയം പര്യാപ്‌ത കൈവരിക്കണം.കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള കാര്‍ഷിക ഉത്‌പാദനത്തിന് മുന്‍ഗണന നല്‍കണം.രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള കാര്‍ഷിക വിഭവങ്ങള്‍ കാന്‍സര്‍ പോലെയുള്ള മാരഗരോഗങ്ങള്‍ക്ക് കാരണമാവുകയാണ്.സംസ്ഥാനത്തിന് ആവശ്യമുള്ള കാര്‍ഷിക ഉത്‌പന്നങ്ങള്‍ കേരളത്തില്‍ തന്നെ ഉത്‌പാദിപ്പിക്കാന്‍ നമ്മുക്ക് കഴിയണം.ജൈവ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമങ്ങളില്‍ ജൈവ ക്യഷി നടപ്പാക്കണം.ഗാന്ധിജി സ്റ്റഡി സെന്റര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ എല്ലാ വിധ പ്രോത്സഹാനങ്ങളും നല്‍കുമെന്നും എ.കെ ആന്റണി പറഞ്ഞു.മുല്ലപ്പെരിയാര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ ഭയപ്പെടേണ്ട കാര്യം നമുക്ക് ആവശ്യമില്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു.ജൈവ ക്യഷിയില്‍ കേരളത്തില്‍ വ്യാപകമാക്കാന്‍ പി.ജെ ജോസഫ് നടത്തുന്ന സേവനങ്ങള്‍# മഹത്തരമാമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കാര്‍ഷിക മേഖലയില്‍ വികസ വിപ്ലവം കുറിച്ച പി.ജെ ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് മാത്യകയാണെന്ന് ആശംസാപ്രസംഗത്തില്‍ ധനകാര്യമന്ത്രി കെ.എം മാണി പ്രസ്‌താവിച്ചു.ചടങ്ങില്‍ എം.ജെ ജേക്കബ് സ്വാഗതമാശംസിച്ചു.പി.ടി തോമസ് എംപി,എം.എല്‍.എ മാരായ റോഷി അഗസ്റ്റിന്‍,ഇ.എസ് ബിജിമോള്‍,ടി.യു കുരുവിള ,നഗരസഭ ചെയര്‍മാന്‍ ടി.ജെ ജോസഫ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല,കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയി തോമസ്,സില്‍ക്ക് ചെയര്‍മാന്‍ ടി.എം സലീം,സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റോയി കെ പൗലോസ്,നഗരസഭ കൗണ്‍സിലര്‍ നെജി ഷാഹുല്‍ ഹമീദ്,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ ക്യഷ്‌ണന്‍ നായര്‍,പ്രൊ.കെ.ഐ ആന്റണി എന്നിവര്‍ പങ്കെടുത്തു
വേജ് ബോര്‍ഡ് നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സന്നദ്ധം:എ.കെ ആന്റണി
തൊടുപുഴ:വേജ് ബോര്‍ഡ് ശുപാര്‍ശയില്‍ പത്ര ജീവനക്കാര്‍ക്ക് പുതിയ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും ഇത് നടപ്പിലാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രസ്‌താവിച്ചു.തൊടുപുഴയില്‍ ഇടുക്കി പ്രസ് ക്ലബിന്റെ നവീകരിച്ച മന്ദിരത്തിന്റെയും പുതിയ മീഡിയാ ഹാളിന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വേജ് ബോര്‍ഡ് നടപ്പിലാക്കുന്നതിനെരെ പത്ര ഉടമകള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത് തീര്‍പ്പാകുന്നത് അനുസരിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ചിരുത്തി സംസാരിക്കുന്നതിന് പ്രധാനമന്ത്രി തീരുമാനമെടു#ത്തു കഴിഞ്ഞു.തമിഴ്‌നാടും കേരളവുമായുള്ളതര്‍ക്കങ്ങള്‍ വലിയ കാലതാമ സം ഇല്ലാതെ പരിഹരിക്കപ്പെടുമെന്ന് നിശ്ചയദാര്‍ഡ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.മനുഷ്യസഹജമായ തീരുമാനമായിരിക്കും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉണ്ടാകുകയെന്നും ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആന്റണി പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടുക്കി ജില്ലയിലെ പത്ര പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണാത്മകമായ റ#ിപ്പോര്‍ട്ടുകള്‍ സ്വാഗതാര്‍ഗമാണെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ആന്റണി പറഞ്ഞു.കാര്‍ഷിക മേഖലയായ ഇടുക്കി ജില്ലയുടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്‍ഷിക പാക്കേജിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും.മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് എത്തി ചേരാന്‍ ഏറെ ദുര്‍ഘടമായ ഇടുക്കി ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പത്ര പ്രവര്‍ത്തകര്‍ ക്രിയാത്മകമായ സമീപനം സ്വീകരിക്കുന്നത് ബോധ്യമായെന്നും എ.കെ ആന്റണി പറഞ്ഞു.ഇടുക്ക #ി പ്രസ് ക്ലബ് പ്രസിഡന്റ് എസ്.ഡി സതീശന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി സ്റ്റീഫന്‍ അരീക്കര സ്വാഗതമാശംസിച്ചു.പഴയകാല പത്ര പ്രവര്‍ത്തകരായ കെ.കെ ശിവരാമന്‍,ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ എന്നിവരെ ജലവിഭവ മന്ത്രി പി.ജെ ജോസഫ് പൊന്നാടയണിയിച്ച് ആദരിച്ചു.മണ്‍മറഞ്ഞ പ്രമുഖ പത്രപ്രവര്‍ത്തകരായ കെ.ശങ്കരനാരായണന്‍,പൗലോസ് ,കെ.ജെ മാത്യു എന്നിവരുടെ ചിത്രങ്ങള്‍ പി.ടി തോമസ് എം പി അനാഛ#ാദനം ചെയ്‌തു.റോഷി അഗസ്റ്റിന്‍ എംഎല്‍എ ,നഗരസഭ ചെയര്‍മാന്‍ ടി.ജെ ജോസഫ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല എന്നിവര്‍ പ്രസംഗിച്ചു.പ്രസ് ക്ലബ് ജോ.സെക്രട്ടറി ജോണ്‍സണ്‍ വേങ്ങത്തടം നന്ദി പറഞ്ഞു.
2011, ഡിസംബർ 25, ഞായറാഴ്‌ച
സൈനികക്യാമ്പിലെ വെടിവയ്പ്പ്: മരിച്ചവരില്‍ രണ്ടു മലയാളികളും
ആലപ്പുഴ ചെന്നിത്തല സ്വദേശി ഷിബു ഫിലിപ്പോസ്, തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സോമന്‍ പിള്ള, തമിഴ്‌നാട് സ്വദേശി ജാവേദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തമിഴ്‌നാട് സ്വദേശി എസ്്.ഡി. മൂര്‍ത്തി ആശുപത്രിയിലാണ്. ഇതില്‍ ജാവേദിന് വെടിയേറ്റതിനു പുറമേ വെട്ടും കൊണ്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സി.ആര്‍.പി.എഫ് പതിനെട്ടാം ബറ്റാലിയന്‍ ക്യാമ്പില്‍ നിന്നാണ് വെടിയൊച്ച കേട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവം ഉണ്ടാകുന്ന സമയത്ത് ക്യാമ്പില്‍ ഒന്‍പത് ഡ്രൈവര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല.
സംഭവം നടക്കുമ്പോള്‍ ക്യാമ്പിലുണ്ടായിരുന്ന മറ്റുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് കുല്‍ഗാം എസ്.പി. മഖ്‌സൂദ് ഉസ് സമന്‍ പറഞ്ഞു. ഈ വര്‍ഷം കശ്മീരില്‍ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.
ചെന്നൈയില്‍ ബോട്ടുമുങ്ങി 22 മരണം
ചെന്നൈയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ദുരന്തമുണ്ടായത്.നിരോധിതമേഖലയിലാണ് ബോട്ടിംഗ് നടത്തിയതെന്ന് പറയപ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
2011, ഡിസംബർ 23, വെള്ളിയാഴ്‌ച
പുല്‍ക്കൂട് ശ്രദ്ധേയമായി
പ്രതിഷേധം കേക്കു രൂപത്തിലും!!
ജയ്‌റാണി കിന്റര്‍ഗാര്‍ട്ടണ്‍ സ്‌കൂളില്‍ ക്രിസ്‌മസ് ആഘോഷിച്ചു
വിമലാലയം കിന്റര്‍ഗാര്‍ട്ടനില്‍ ക്രിസ്‌മസ് ആഘോഷിച്ചു
പ്രഫ. യു വിജോണ്‍ അനുസ്‌മരണ പ്രഭാഷണം നടത്തി
ക്രിസ്മസ് ആഘോഷിച്ചു
ഭാരത് അലുമിനിയം
ക്രിസ്മസ് ആഘോഷം
2011, ഡിസംബർ 22, വ്യാഴാഴ്‌ച
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോഴിക്കോട് മുക്കം കെഎംസിടി ഹോസ്‌പിറ്റലിലെ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി നീമ മെല്ലോയാണ് ജീവനൊടുക്കിയത്. ആലക്കോട് കല്ലിടുക്കില്‍ മെല്ലോയുടെ മകളാണ്. കഴിഞ്ഞ 19 നാണ് ജീവനൊടുക്കാന്‍ ശ്രമം നടന്നത്. ഇതേതുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്‌ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
2011, ഡിസംബർ 21, ബുധനാഴ്‌ച
കെ. എ. സൈമണ്‍ (54) നിര്യാതനായി
തൊടുപുഴ : നാഗപ്പുഴ കൊട്ടാരത്തില്‍ (ഏഴാനിക്കാട്ട്) കെ.എ. സൈമണ്‍ (54) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 23 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ സിസിലി കുറവിലങ്ങാട് കൊളംകൊമ്പില്‍ കുടുംബാംഗം. മക്കള്‍: ജിസ് (മുംബൈ), ജിന്റോ (പൂങ്കുടി ഫോഴ്‌സ് ഇടപ്പള്ളി), ജീന. മരുമകള്‍ : ജോജി എട്ടുപങ്കില്‍ (മുംബൈ).
2011, ഡിസംബർ 20, ചൊവ്വാഴ്ച
മുട്ടത്തിന്റെ വികസന ശില്‍പ്പി; പൂവത്തുങ്കല്‍ അച്ചായന്‍ ഓര്‍മ്മയായി
തൊടുപുഴ : ഒരു സാധാരണ കുടിയേറ്റ ഗ്രാമത്തെ പടിപടിയായി നഗര സൗകര്യങ്ങളിലേക്കുയര്‍ത്തുവാന്‍ അക്ഷീണം പ്രയത്‌നിച്ച പൂവത്തുങ്കല്‍ അച്ചായന്‍ ഓര്‍മ്മയായി. വളരെ ചെറുപ്പത്തില്‍ തന്നെ പൊതുരംഗത്തെത്തിയ ചരിത്രമാണ് പി.എം. ഫ്രാന്‍സീസ് എന്ന പൂവത്തുങ്കല്‍ അച്ചായന്റേത്. തുടങ്ങനാട്ടില്‍ പൂവത്തുങ്കല്‍ മിഖായേല്‍-മറിയം ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായിരുന്നു പി.എം. ഫ്രാന്‍സീസ്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ പുരോഗതി സ്വപ്‌നം കണ്ട ഫ്രാന്‍സീസിനെ യുവത്വത്തില്‍ തന്നെ നാട്ടുകാര്‍ അച്ചായന്‍ എന്നു വാല്‍സല്യപൂര്‍വ്വം വിളിച്ചത് ആ വ്യക്തി വിശേഷണത്തിനുള്ള അംഗീകാരമായിരുന്നു.
മുട്ടം പഞ്ചായത്തിന്റെ വികസന ചരിത്രം ആരംഭിക്കുന്നത് അച്ചായനിലൂടെയാണെന്നു പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. 1952-ല്‍ പ്രഥമ പഞ്ചായത്ത് പ്രസിഡന്റായി അച്ചായന്‍ ചുമതലയേറ്റു. തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടോളം മുട്ടത്തെ നയിക്കുവാന്‍ ജനങ്ങള്‍ അവസരം നല്‍കിയത് ഒരു മികവുറ്റ ഭരണകര്‍ത്താവിനുള്ള അംഗീകാരമായിരുന്നു. ദീര്‍ഘനാള്‍ ആ പദവിയിലിരുന്ന് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി മുട്ടത്തിന്റെ ശില്‍പ്പി എന്ന വിശേഷണത്തിനും അച്ചായന്‍ അര്‍ഹനായി. ഇന്ന് തൊടുപുഴയുടെ ഉപനഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മുട്ടത്തിന് അടിസ്ഥാന ശിലകള്‍ പാകിയ പ്രമുഖരില്‍ പ്രധാനി അച്ചായനാണ്. കോണ്‍ഗ്രസിന്റെ മണ്‌ഡലം പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുട്ടം, തുടങ്ങനാട് സഹകരണ ബാങ്കുകളുടെ പ്രസിഡന്റായിട്ടാണ് പൊതുരംഗത്ത് തുടക്കം കുറിച്ചത്. പതിനായിരത്തിലധികം അംഗങ്ങളുള്ള തൊടുപുഴ താലൂക്ക് റബ്ബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥാപക ഡയറക്‌ടറായിരുന്നു. മുട്ടം പഞ്ചായത്ത് ഉള്‍പ്പെടുന്ന ആലക്കോട് ബ്ലോക്കിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് തൊടുപുഴ താലൂക്കിലെ, കാര്യമായ വികസനങ്ങളൊന്നും എത്തപ്പെടാത്ത മുട്ടത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുവാന്‍ നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കും ശ്രമം നടത്തുകയും വിജയം കാണുകയും ചെയ്‌തത് ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തന ശൈലിയുടെ നേട്ടമാണ്. പരപ്പാന്‍തോട്, വെള്ളാരംതോട് (ചള്ളാവയല്‍) പാലങ്ങള്‍ അച്ചായന്റെ ദീര്‍ഘവീക്ഷണത്തിന് ഉദാഹരണങ്ങളാണ്.
കേരളത്തില്‍ ചുരുക്കം പഞ്ചായത്തുകള്‍ക്ക് മാത്രം പഞ്ചായത്ത് സ്‌കൂള്‍ അനുവദിച്ചപ്പോള്‍ അതിലൊന്ന് ഇന്നും വേണ്ടത്ര സഞ്ചാരസൗകര്യമില്ലാത്ത ഇല്ലിചാരിയില്‍ അനുവദിപ്പിക്കുന്നതിലും അച്ചായന്‍ വിജയം കണ്ടു. ആതുരസേവനരംഗത്ത് സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ ഈ പ്രദേശത്തുള്ള സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചതും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി സി.എസ്.ഐ. മഹാഇടവകയെ കൊണ്ട് ചള്ളാവയലില്‍ ഐ.ടി.സി. സ്ഥാപിച്ചതും ദീര്‍ഘവീക്ഷണത്തിന് ഉദാഹരണങ്ങളാണ്. മുട്ടം പഞ്ചായത്തില്‍ ശുദ്ധജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചതും അച്ചായന്റെ കാലഘട്ടത്തിലാണ്.
പൊതുരംഗത്ത് ശ്രദ്ധേയനായിരുന്നപ്പോഴും കാര്‍ഷികരംഗത്തും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഭൂമിയും കൃഷിയും ബലഹീനതയായിരുന്നുവെന്ന് പറയാം. ഭാരത സ്വാതന്ത്ര്യകാലഘട്ടത്തിലെ മലബാര്‍-ഹൈറേഞ്ച് കുടിയേറ്റങ്ങള്‍ക്ക് അച്ചായന്‍ പ്രചോദനവും നേതൃത്വവും നല്‍കി. മലബാറില്‍ പേരാവൂര്‍, വയനാട്, നിലമ്പൂര്‍, പാലക്കയം, ഹൈറേഞ്ചില്‍ മരിയാപുരം, തങ്കമണി, പ്രകാശ്, തോപ്രാംകുടി, വാത്തിക്കുടി, മുരിക്കാശ്ശേരി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ അച്ചായന്‍ കാര്‍ഷികരംഗത്തും മികവ് തെളിയിച്ചു. അത് ഈ പ്രദേശങ്ങളുടെ പുരോഗതിക്കും വഴിയൊരുക്കി. തികഞ്ഞ രാഷ്‌ട്രീയ ബോധമുള്ളപ്പോഴും എല്ലാവരോടും പക്ഷഭേദമില്ലാതെ ജനകീയനായി പ്രവര്‍ത്തിക്കുവാനും ശ്രദ്ധിച്ചിരുന്നു. 88-ാം വയസ്സില്‍ അച്ചായന്‍ വിടപറഞ്ഞപ്പോള്‍ ഒരു കാലഘട്ടത്തിന്റെ കാവാലാളാണ് കടന്നുപോയത്.
2011, ഡിസംബർ 19, തിങ്കളാഴ്‌ച
ഗ്ലോബല്‍ ഗെയ്‌റ്റ് വെയ്‌സ് ഇംഗ്ലീഷ്‌അക്കാഡമി തൊടുപുഴ
ഇല്ലിമൂട്ടില്‍ ഓട്ടോ സ്‌പെയേഴ്‌സ്
കൂറ്റന്‍ ക്രിസ്‌മസ് പപ്പാ കൗതുകമായി. തൊടുപുഴ
2011, ഡിസംബർ 17, ശനിയാഴ്‌ച
കെ ജെ മാത്യുവിന് അന്ത്യാഞ്ജലി
കട്ടപ്പന: മലയോരമേഖലയുടെ ജീവല്‍പ്രശ്നങ്ങള്‍ പേനത്തുമ്പില്‍ കോറി ജനകീയപോരാട്ടങ്ങള്‍ക്ക് ചാലുകീറിയ പത്രപ്രവര്‍ത്തകന് നിറകണ്ണുകളോടെ വിട. വെള്ളിയാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ദേശാഭിമാനി ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് കെ ജെ മാത്യുവിന് രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ശനിയാഴ്ച അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ ഒന്നിന് തൊടുപുഴയിലെത്തിച്ചപ്പോള്‍ വിവിധ മാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ കെ ജെ മാത്യുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. പുലര്‍ച്ചെ നാലരയോടെ മൃതദേഹം കട്ടപ്പനയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ എത്തിച്ച് സംസ്കരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, എംഎല്‍എമാരായ കെ കെ ജയചന്ദ്രന്‍ , ഇ എസ് ബിജിമോള്‍ , റോഷി അഗസ്റ്റിന്‍ , ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജര്‍ സി ജെ ജോസഫ്, കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ , അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ്, ജനറല്‍ മാനേജര്‍ ഇ പി ജയരാജനുവേണ്ടി ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ , ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിക്കുവേണ്ടി കോട്ടയം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ സി രാജഗോപാലന്‍ , കെപിസിസി ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി, ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ , സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടി, ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീനഗരി രാജന്‍ ,കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്റ് എസ് ഡി സതീശന്‍നായര്‍ , എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം എസ് സജീവന്‍ , മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി പി റോയി, ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍മാരായ സി ഡി ഷാജി, പി ജയനാഥ്, കോഴിക്കോട് ബ്യൂറോ ചീഫ് കെ പ്രേമനാഥ് എന്നിവര്‍ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു
കൊച്ചി: ദേശാഭിമാനി ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് കട്ടപ്പന നരിയമ്പാറ കോയിപ്പുറത്ത് കെ ജെ മാത്യു (48) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 9.30ഓടെ കലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിലെ രോഗബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ശനിയാഴ്ച പകല്‍ മൂന്നിന് കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ .
1988ല്‍ കട്ടപ്പന ലേഖകനായി ദേശാഭിമാനിയിലെത്തിയ കെ ജെ മാത്യു 1996ല്‍ സബ്എഡിറ്ററായി. ചെന്നൈ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചി, കോട്ടയം യൂണിറ്റുകളിലും സേവനമനുഷ്ഠിച്ചു. "96-97ല്‍ ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്റായിരുന്നു. 1987-89 കാലയളവില്‍ ഡിവൈഎഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഐ എം കട്ടപ്പന ലോക്കല്‍കമ്മിറ്റി അംഗം, വാഴവര ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കട്ടപ്പന വാഴവരയില്‍ പരേതനായ കോയിപ്പുറത്ത് കെ എം ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: മിനി മാത്യു (ചെമ്മണ്ണാര്‍ ഇല്ലിക്കല്‍ കുടുംബാംഗം). മക്കള്‍ : അന്ന (ആറാംക്ലാസ്), മരിയ (മൂന്നാം ക്ലാസ്്), മിലാനി (നേഴ്സറി). മൂവരും കട്ടപ്പന ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ . സഹോദരങ്ങള്‍ : തോമസ് ജോസഫ് (ബിസിനസ്, ബംഗളൂരു), ജെയിംസ് ജോസഫ്, ജോസ് ജോസഫ്, ജോര്‍ജ് ജോസഫ്, ഡെയ്സി, സിസ്റ്റര്‍ തെരേസ് ജോസ് (സെന്റ് ജോര്‍ജ് എച്ച്എസ്, കട്ടപ്പന), ആനിമരിയ. കെ ജെ മാത്യുവിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എംഎല്‍എ, ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ , ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി, കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ് എന്നിവര്‍ അനുശോചിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജീവ് എംപി, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ എന്നിവര്‍ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
2011, ഡിസംബർ 16, വെള്ളിയാഴ്‌ച
തൊടുപുഴ : തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ പി. എന്‍. ആന്റണിയുടെ ഭാര്യ റോസമ്മ (പൊന്നമ്മ - 82) നിര്യാതയായി
റോസമ്മ (പൊന്നമ്മ - 82)
തൊടുപുഴ : തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ പി. എന്‍. ആന്റണിയുടെ ഭാര്യ റോസമ്മ (പൊന്നമ്മ - 82) നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി) വൈകുന്നേരം 3.30ന് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയില്‍. പരേത മേലമ്പാറ കലയത്തിനാല്‍ കുടുംബാംഗം. മക്കള്‍ : ശാന്തമ്മ, പരേതയായ ഓമന, ഫിലോമിന, ജോസഫ് ആന്റണി (റിട്ട. ആര്‍.ഡി.ഒ.), ജെയിംസ്, ആന്റോ (ടീച്ചര്‍), റാണി, തങ്കച്ചന്‍ (സെക്രട്ടറി, മില്‍മ സൊസൈറ്റി). മരുമക്കള്‍ : തോമസ് വടക്കേടത്ത് (മേരിലാന്റ്), ദേവസ്യാച്ചന്‍ വടക്കേമുളഞ്ഞനാല്‍ (പയസ്‌മൗണ്ട്), മാത്യു തെക്കേമുറിയില്‍ (കോട്ടാങ്ങല്‍), ടോമി തോട്ടത്തിമ്യാലില്‍, എല്‍സമ്മ വന്യംപറമ്പില്‍ (തെക്കുംഭാഗം), ആനി കാവനപറമ്പില്‍ (പുതിയകാവ്), ആന്‍സി തുണ്ടത്തില്‍ (കൊടുവേലി), മിനി തോട്ടക്കര (മുളപ്പുറം).
ദേശാഭിമാനി ഇടുക്കി ബ്യൂറോചീഫ് കെ ജെ മാത്യു നിര്യാതനായി
2011, ഡിസംബർ 15, വ്യാഴാഴ്‌ച
ബൈജു (47) നിര്യാതനായി
തൊടുപുഴ : നെയ്യശ്ശേരി നെല്ലിയാട്ട് കുര്യാക്കോസ് മത്തായിയുടെ മകന്‍ ബൈജു (47) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 16 വെള്ളിയാഴ്‌ച രാവിലെ 11ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. തൊടുപുഴ ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ ലില്ലി തൊടുപുഴ ചക്കുപറമ്പില്‍ കുടുംബാഗം. സഹോദരങ്ങള്‍ : മേരിദാസ് (മദ്രാസ്), ആനീസ് ഫിലിപ്പ് (കരിങ്കുന്നം), സണ്ണി കുര്യാക്കോസ്, ആന്റണി കുര്യാക്കോസ് (ഡല്‍ഹി), ജാന്‍സി, സോളി ജയപാല്‍ (മദ്രാസ്), മിനി സേവ്യര്‍ (ഓസ്‌ട്രേലിയ), ജോസുകുട്ടി (ഇറ്റലി), ഷാന്റി (ഇറ്റലി).
2011, ഡിസംബർ 14, ബുധനാഴ്‌ച
പൂവത്തിങ്കല്‍ അച്ചായന്‍ നിര്യാതനായി
മുട്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പൂവത്തിങ്കല്‍ പി.എം ഫ്രാന്‍സിസ് (അച്ചായന്‍ - 85) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 15 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ചാച്ചിയമ്മ പാലാ കൊട്ടുകാപ്പിള്ളില്‍ (പരുത്തിക്കുറ്റി) കുടുംബാംഗമാണ്. മുപ്പത് വര്‍ഷത്തോളം മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലക്കോട് ബ്ലോക്ക് ചെയര്‍മാന്‍, മുട്ടം സഹകരണ ബാങ്ക് പ്രസിഡന്റ് കോണ്‍ഗ്രസ് മുട്ടം മണ്‌ഡലംപ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട്, നിലമ്പൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം പ്രദേശങ്ങളിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനുമാണ്.
2011, ഡിസംബർ 13, ചൊവ്വാഴ്ച
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നൂപുരാംഗണം ദ്വിദിന സെമിനാര്‍
2011, ഡിസംബർ 12, തിങ്കളാഴ്‌ച
2011, ഡിസംബർ 11, ഞായറാഴ്‌ച
നക്ഷത്ര വിപണി സജീവമായി
ക്രിസ്‌മസ് വരവായതോടെ നക്ഷത്ര വിപണി സജീവമായി. തൊടുപുഴ പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള റോയല്‍ ഫാമിലി ഷോപ്പില്‍ നക്ഷത്രങ്ങള്‍ക്ക് പുറമേ റെഡിമെയ്‌ഡ് പുല്‍ക്കൂടുകളും, ക്രിസ്‌മസ് ട്രീകളും വില്‍പ്പനയ്‌ക്ക് എത്തിയിട്ടുണ്ട്.
കൈറ്റിയാനിക്കല്‍ കുടുംബയോഗം
കൈറ്റിയാനിക്കല്‍ കുടുംബയോഗം ചെറുതോട്ടിന്‍കര കൈറ്റിയാനിക്കല്‍ രാജു കെ ദാമോദരന്റെ വസതിയില്‍ നടന്നു. കെ എസ് ഗോവിന്ദന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു സുധാകരന്‍, എന്‍ ആര്‍ നാരായണന്‍, പി എസ് രവീന്ദ്രനാഥ്, ശശി കാനാപ്പറമ്പില്‍, അജീഷ് നാരായണന്‍, സിന്ധു പ്രസന്നന്‍, പി സി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടന്തോട്ട് ഫിനാന്‍സ്
കടന്തോട്ട് ഫിനാന്‍സ് തൊടുപുഴ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. ജമിനി ടൂറിസ്റ്റ് കോംപ്ലക്‌സില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മാരിയില്‍ കൃഷ്‌ണന്‍നായര്‍, ഇ എം ജോസ്, മാനേജിംഗ് ഡയറക്‌ടര്‍ സജീ തോമസ്, പ്രൊഫ. അപ്രേം, അനു സജി തോമസ്, സിറിയക് മാത്യു, ശ്രീനിവാസ പൈ, ആര്‍ രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുല്ലപ്പെരിയാര്‍ പ്രതിഷേധ ജ്വാലകരിമണ്ണൂര്‍ : ദീപ്‌തി ഇംഗ്ലീഷ് മീഡിയം
മുല്ലപ്പെരിയാര്‍ പ്രതിഷേധ ജ്വാല
കരിമണ്ണൂര്‍ : ദീപ്‌തി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം കൊണ്ട് മുല്ലപ്പെരിയാര്‍ എന്നെഴുതി പ്രതിഷേധ ജ്വാല തെളിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങില്‍ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോളി ദീപം തെളിയിച്ച് പ്രതിഷേധ ജ്വാലയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ കുഴിപ്പിള്ളി മെമ്പര്‍മാരായ ജോളി അഗസ്റ്റ്യന്‍, സാബു എബ്രാഹം, സി.പി. രാമചന്ദ്രന്‍, എ.എന്‍. ദിലീപ്‌കുമാര്‍, സണ്ണി എബ്രാഹം, നിസ്സ ഷാജി, ആന്‍സി സോജന്‍, ആന്‍സി വിന്‍സെന്റ്, റെസി ജിമ്മി, വല്‍സല പ്രസാദ്, ഫാ. ജെയിംസ് കാരകൊമ്പില്‍, അജാസ് മൗലവി, ഷൈജു തങ്കപ്പന്‍, ജെയിംസ് നന്ദളം, ഡോ. പ്രേം, രാജു കൊമ്പനാല്‍, അശ്വതി മധു, കവി കെ.കെ. വിശ്വംഭരന്‍, ചെറിയാച്ചന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളിലേയ്‌ക്ക് ദീപം കൈമാറി. പ്രതിഷേധ പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഐസക് വര്‍ഗീസ്, ബിന്‍സി, രാജന്‍ എം.ഡി., എല്‍സി സണ്ണി, ജോസ് ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.
ടി.എം സലീം സില്‍ക്ക് ചെയര്‍മാന്‍
ടി.എം സലീം സില്‍ക്ക് ചെയര്‍മാന്‍
തൊടുപുഴ:സ്റ്റീല്‍ ഇന്‍ഡസ്‌ട്രീസ് കേരള ചെയര്‍മാനായി മുസ് ലീം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ടി.എം സലിമിനെ നിയമിച്ചു.മുസ് ലീം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ,സംസ്ഥാന സെക്രട്ടറി,തൊടുപുഴ നിയോജക മണ്‌ഡലം ലീഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സിഡ്‌കോ ഡയറക്‌ടര്‍ ബോര്‍ഡ് അംഗം,ഇടുക്കി വികസന അതോറിറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഇപ്പോള്‍ ചന്ദ്രിക കൊച്ചി ഗവേണിംഗ് ബോഡി അംഗം,തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.സലീനയാണ് ഭാര്യ.ദില്‍ഷാദ്‌റൈഹാന,ഫര്‍സാ സലീം,ആഷിഖ് സലീം എന്നിവര്‍ മക്കളാണ്.ഇന്ന് (തിങ്കള്‍)ടി.എം സലീം ചുമതലയേല്‍ക്കും.
മുല്ലപ്പെരിയാര്‍: അതിര്‍ത്തിഗ്രാമങ്ങള്‍ ഭീതിയുടെ നിഴലില്‍
മുല്ലപ്പെരിയാര്‍: അതിര്‍ത്തിഗ്രാമങ്ങള്‍ ഭീതിയുടെ നിഴലില്‍
കട്ടപ്പന: രണ്ടാഴ്‌ച്ചയിലേറെയായി തുടരുന്ന മുല്ലപ്പെരിയാര്‍ സമരപരമ്പരകള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരക്കാരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. സമാധാനപരമായി തുടങ്ങിയ സമരം കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൂടുതല്‍ അക്രമാസക്തമായതോടെ കമ്പംമെട്ട്, കുമളി, ഗൂഡല്ലൂര്‍, കമ്പം എന്നീ മേഖലകളിലെ ജനങ്ങള്‍ ഭയവിഹ്വലരായാണ് ദിവസങ്ങള്‍ തളളിനീക്കുന്നത്. ഒരാഴ്‌ചയായി ഏലം ലേലം മുടങ്ങിയതും ഏലത്തോട്ടങ്ങളിലെ ജോലികള്‍ക്കായി തമിഴ്‌നാട്ടില്‍നിന്ന് എത്തിയിരുന്ന തൊഴിലാളികള്‍ വരാതായതും തോട്ടമുടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടര്‍ച്ചായി ഏഴാം ദിവസവവും കുമളി, ബോഡിമെട്ട്, കമ്പംമെട്ട് വഴിയുള്ള ഗതാഗതം മുടങ്ങി. തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുള്ള കേരളത്തില്‍ ഏലത്തോട്ടങ്ങളിലെ പണികള്‍ നടത്തുന്നതിന് ദിവസവും 15,000 ലധികം തൊഴിലാളികള്‍ തമിഴ്‌ന്നാട്ടില്‍നിന്ന് വന്നുപോകുന്നുണ്ട്. കുമളി, കമ്പംമെട്ട്, പൂപ്പാറ, ചെല്ലാര്‍കോവില്‍ തുടങ്ങിയ അതിര്‍ത്തികളിലൂടെയാണ് ഇവര്‍ നിത്യവും വന്നുകൊണ്ടിരുന്നത്. ഇവരെ കൊണ്ടുവരുന്നതിന് 800 ലധികം വാഹനങ്ങള്‍ ദിനംപ്രതി വന്നുപോയിരുന്നത് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. പാകമായതും വിളവെടുപ്പ് സമയം കഴിഞ്ഞതുമായ ഏലക്കായ് ചെടികളില്‍നിന്ന് നശിക്കുകയാണ്. ഏലം വിലയിടിവ് മൂലം നട്ടംതിരിഞ്ഞിരുന്ന കര്‍ഷകര്‍ക്ക് ഇത് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ്. തമിഴ്‌ന്നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂര്‍, പാളയം ചന്തകളില്‍നിന്നായിരുന്നു പ്രധാനമായും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് കുമളി ചെക്ക് പോസ്റ്റ് വഴി പച്ചക്കറിസാധനങ്ങള്‍ വന്നുകൊണ്ടിരുന്നത്. സാധാരണ സമയങ്ങളെ അപേക്ഷിച്ച് ശബരിമല സീസണില്‍ ഇവിടുത്തെ കട്ടച്ചവടത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധന ഉണ്ടാവേണ്ടതായിരുന്നു. കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ലോഡുകണക്കിന് പച്ചക്കറികളാണ് തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. ഇതോടൊപ്പം, പാല്‍, മുട്ട, ഇറച്ചക്കോഴി, മാംസാവശ്യങ്ങളാക്കായുള്ള പോത്ത് കാള തുടങ്ങിയ ഉരുക്കള്‍, പൂവ് തുടങ്ങിയവയും തമിഴ്‌ന്നാട്ടില്‍ കെട്ടിക്കിടക്കുന്നത് അവിടുത്തെ കര്‍ഷകരേയും വ്യാപാരികളേയും, കേരളത്തിലെ ഉപഭോക്താക്കളേയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെയും കമ്പത്തുനിന്ന് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിലേക്ക് നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായി. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെ നൂറുകണക്കിന് ആള്‍ക്കാര്‍ മാര്‍ച്ച് നടത്തിയെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ വസിക്കുന്ന മുഴുവന്‍ തമിഴ് വംശജര്‍ക്കും അവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശക്തമായ സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കേരള പൊലീസ് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ഇട്ട് കേസെടുക്കുകയും ചെയ്യുന്നതുമൂലം കേരളത്തില്‍ സമാധാന അന്തരീക്ഷം നിലനിറുത്താന്‍ സാധിക്കുന്നുണ്ട്. എങ്കിലും തമിഴ്‌നാട്ടില്‍ സ്ഥിതിഗതികള്‍ വഷളാവുകയണ്. തമിഴ്‌നാട്ടിലെ വിവിധ മേഖലകളിലായി താമസിക്കുന്ന 14 ലക്ഷത്തിലധികം മലയാളികള്‍ തികഞ്ഞ ഭീതിയിലും ആശങ്കയിലുമാണ് കഴിയുന്നത്. കേരളത്തില്‍ മുല്ലപ്പെരിയാര്‍സമരം നടക്കുന്നതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും മലയാളികളുടെ വീടുകളും സ്ഥാപനങ്ങളും കൃഷിയിടങ്ങളും കൊള്ളയടിക്കപ്പെടുന്നു. കമ്പം ഗൂഡല്ലൂരിനു സമീപം ഗാന്ധിമരത്തുറയില്‍ വീടും കൃഷിസ്ഥലവുമായി കഴിഞ്ഞിരുന്ന നെടുംകണ്ടം സ്വദേശി സജിയുടെ വീട്ടുപകരണങ്ങളും കൃഷിയും ഇരുപതോളം വരുന്ന അക്രമിസംഘം തകര്‍ത്തു. ഈ പ്രശ്‌നം പരിഹരിച്ച് മടങ്ങിച്ചെല്ലുമ്പോള്‍ സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയെങ്കിലും മടക്കി കിട്ടുമോയെന്ന ആശങ്കയിലാണ് സജി. തേനിക്കുസമീപം വീരപാണ്ടി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഡയറി ഫാം ഒരു സംഘം അക്രമികള്‍ തല്ലിതകര്‍ത്തു. ഗൂഡല്ലൂര്‍ വെട്ടുകാട്, ഗാന്ധിമരത്തുറ, കെ കെ പെട്ടി, തേനി, ഒട്ടംചിത്തിരം തുടങ്ങിയ മേഖലകളിലൊക്കെ സ്ഥലം വാങ്ങിയും പാട്ടത്തിലെടുത്തും നിരവധി മലയാളികള്‍ കൃഷിയും ആട്- പന്നിഫാമുകള്‍ നടത്തിവരികയും ചെയ്‌തുവന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇത് നടത്തിവന്നിരുന്ന മലയാളികള്‍ കാട്ടിലൂടെ ഓടിയാണ് കഴിഞ്ഞ ദിവസം കുമളിയില്‍ എത്തിച്ചേര്‍ന്നത്. നെടുങ്കണ്ടം സ്വദേശി ഗോപാലകൃഷ്‌ണന്‍, കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി വക്കച്ചന്‍, അണക്കര സ്വദേശി മോനായി, പുളിയന്‍മല സ്വദേശി ജേക്കബ്, പാലാ സ്വദേശികളായ ജോര്‍ജുകുട്ടി, തോമസ് കുര്യന്‍, കമ്പംമെട്ട് സ്വദേശി ജോര്‍ജ് തുടങ്ങിയവര്‍ ഇങ്ങനെ മടങ്ങിയെത്തിയവരുടെ കൂട്ടത്തില്‍ പെടുന്നു. വര്‍ഷങ്ങളുടെ ഇവരുടെ സമ്പാദ്യം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ട് ഉടുതുണി മാത്രമായാണ് ഇവര്‍ തിരികെ എത്തിയിട്ടുള്ളത്. ദിണ്‌ഡിക്കല്‍, വത്തലക്കുണ്ട്, ആണ്ടിപ്പെട്ടി, മേലൂര്‍, മധുര, ഉസലംപെട്ടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ബാങ്കുകളുടെ ശാഖകള്‍ക്കും ജൂവലറികള്‍ക്കും മലയാളികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്.
തേനിക്കടുത്ത് മാര്‍ഗംകോട്ടയില്‍ പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ഫാമില്‍നിന്ന് 30 ലധികം പശുക്കളേയും, ഗൂഡല്ലൂരിനുസമീപം പ്രവര്‍ത്തിച്ചിരുന്ന കുമളി സ്വദേശിയുടെ ഫാമില്‍നിന്ന് 40 ലധികം പന്നികളേയും അക്രമികള്‍ കടത്തിക്കൊണ്ടുപോയി. കെ കെ പെട്ടി, കമ്പം, ഗൂഡല്ലൂര്‍, പാളയം, മാര്‍ഗംകോട്ട, ചുരുളിപ്പെട്ടി, അമ്മപ്പെട്ടി, നാറാണത്തുപെട്ടി, വത്തലക്കുണ്ട്, മേലൂര്‍ എന്നീ പ്രദേശങ്ങളിലെ മലയാളികള്‍ കൃഷി ചെയ്‌തിരുന്ന 25,000 ലധികം കുലയ്‌ക്കാറായ വാഴകളാണ് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നശിപ്പിക്കപ്പെട്ടത്. ഈ മേഖലകളില്‍ നിരവധി മലയാളികള്‍ക്ക് മാവ്, കശുമാവ് ,തെങ്ങ് ഇവയുടെ കൃഷികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ചുരുളിപ്പെട്ടി, ഉത്തമപാളയം പ്രദേശങ്ങളിലെ മലയാളികളുടെ മുന്തിരിത്തോപ്പുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പാളയത്ത് നാളികേര കച്ചവടം നടത്തിവന്നിരുന്ന മലയാളിയില്‍നിന്ന് 4 ലക്ഷത്തിലധികം രൂപ അക്രമികള്‍ തട്ടിയെടുത്തു. കമ്പം ഇന്ദിരാ കോളനിയില്‍ ചുടുകട്ടക്കളം നടത്തിവന്നിരുന്ന ആെളില്‍നിന്ന് 40,000 രൂപ കൊള്ളയടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാളയത്തിനു സമീപം പെട്ടി പഞ്ചായത്തിലും, തമ്മിനായ്‌ക്കലും പച്ചക്കറി കൃഷിയും തെങ്ങന്‍തോപ്പും നടത്തിവന്നിരുന്ന ഏറ്റുമാനൂര്‍ നീണ്ടൂര്‍ സ്വദേശി സുനീഷിനെ ആക്രമിക്കുകയും കൃഷി സ്ഥലം കൊള്ളയടിക്കുകയും വാഹനങ്ങള്‍ അക്രമികള്‍ കത്തിക്കുകയും ചെയ്‌തു. തമിഴ്‌നാട് പൊലീസ് എത്തിയാണ് സുനീഷിനെ രരക്ഷപ്പെടുത്തിയത്. ഉത്തമപാളയം, തേനി, കുമളി, കമ്പം, കമ്പംമെട്ട്, ഗൂഡല്ലൂര്‍ മേഖലകളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊലീസുകാരെ കാഴ്‌ച്ചക്കാരാക്കി അക്രമികള്‍ അഴിഞ്ഞാടുകയാണ്. തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തികഞ്ഞ ഭീതിയിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഇവര്‍ക്ക് മടങ്ങാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ആര്‍ എം ടി സി സര്‍വീസുകളും, കേരളത്തില്‍നിന്നുള്ള കെ എസ് ആര്‍ ടി സി സര്‍വീസുകളും മുടങ്ങിയിരിക്കുന്നതിനാല്‍ സാധിക്കുന്നില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകള്‍ താത്‌കാലികമായി അടച്ചിട്ടിരിക്കുകയാണ്.
2011, ഡിസംബർ 10, ശനിയാഴ്‌ച
വേളൂര്‍ പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മരണമടഞ്ഞു.
തൊടുപുഴ : വേളൂര്‍ പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മരണമടഞ്ഞു. മലയിഞ്ചി ആള്‍ക്കല്ല് മുത്തനാട്ട് പരേതനായ ഗോപിയുടെ മകന്‍ ഗോകുലാണ് (12) മരണമടഞ്ഞത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരനോടൊത്ത് സൈക്കിള്‍ കഴുകുന്നതിനിടയിലാണ് അപകടമെന്ന് സംശയിക്കുന്നു. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഗോകുലിനെ പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിളായ തുളസിയാണ് മാതാവ്. കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം ഞായറാഴ്‌ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം
ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം
Posted on: 10 Dec 2011
അതേസമയം ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി, കമ്പം മേഖലകളില്‍ നിന്ന് നാട്ടുകാര്‍ സംഘടിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആയിരത്തോളം പേരാണ് കേരളത്തിനെതിരെ മാര്‍ച്ച് നടത്തി. അതിര്‍ത്തി കടന്നെത്താന്‍ ശ്രമിച്ചത്.
ഇവരെ പോലീസ് തടയുകയായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. വടികളും കല്ലുകളുമായാണ് ഇവര്‍ പ്രകടനം നടത്തിയെത്തിയത്. ഇതോടെ അതിര്‍ത്തിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. തമിഴ്‌നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ കേരളത്തിലുള്ളവരും കൂട്ടമായെത്തിയത് ഭീതിയുയര്‍ത്തിയെങ്കിലും പോലീസെത്തി ഇവരെ തടഞ്ഞ് പ്രശ്‌നം ഒഴിവാക്കി.
2011, ഡിസംബർ 9, വെള്ളിയാഴ്‌ച
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളവും വാക്കേറ്റവും
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളവും കേരള - തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ലോക്‌സഭയില്‍ ഇടുക്കി എം പി പി ടി തോമസും കോട്ടയം എം പി ജോസ് കെ. മാണിയും ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചതോടെയാണ് ബഹളത്തിന് തുടക്കം. സര്‍വ്വകക്ഷി എം പി സംഘത്തെ മുല്ലപ്പെരിയാറിലേക്ക് അയയ്‌ക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. 116 വര്‍ഷം പഴക്കമുള്ള ഡാം സ്ഥിതി ചെയ്യുന്ന മേഖലയില്‍ ജൂലൈ 26 ന് ശേഷം 26 ഭൂചലനങ്ങള്‍ ഉണ്ടായെന്നും നാല് ജില്ലകളിലെ ജനം കടുത്ത ഭീതിയിലാണെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി. ഇതിനെതിരേ അണ്ണാ ഡിഎംകെ, ഡിഎംകെ അംഗങ്ങള്‍ ബഹളം കൂട്ടിയതോടെ സഭ സ്‌തംഭിച്ചു. ഇതിനിടെ സര്‍വ്വകക്ഷി എം,പി സംഘത്തെ അയയ്‌ക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് ജോസ് കെ മാണിയും എഴുന്നേറ്റു. ബഹളം നിയന്ത്രിക്കാനാവാതെ സഭ പിരിയാന്‍ സ്‌പീക്കര്‍ തീരുമാനിക്കുകയായിരുന്നു.
ശില്‍പശാല
ശില്‍പശാല നടത്തി
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പാര്‍ലമെന്ററി നടപടിക്രമങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്കായി ശില്‍പശാല നടത്തി. കോളേജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി. എം ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, പ്രഫ, ജെസി ആന്റണി, ഡോണ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റാലി നടത്തി
കരിമണ്ണൂര്‍ നിര്‍മല പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റാലി നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോയിസി, ഡയറക്‌ടര്‍ സിസ്റ്റര്‍ ഗ്രേയ്‌സ്, പിടിഎ പ്രസിഡന്റ് പോള്‍ കുഴിപ്പിള്ളില്‍, വൈസ് പ്രസിഡന്റ് സിബി ജയിംസ്, സ്‌കൂള്‍ ലീഡര്‍ അരുണ്‍ റോയി, സ്‌കൂള്‍ ചെയര്‍മാന്‍ ഡാനിയ തോമസ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ മുറ്റത്ത് നിന്നാരംഭിച്ച റാലി ഹൈസ്‌കൂള്‍ ജംഗ്‌ഷനില്‍ സമാപിച്ചു.
2011, ഡിസംബർ 7, ബുധനാഴ്‌ച
മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൊടുപുഴ സീമാസ്
തൊടുപുഴ സീമാസ് വസ്‌ത്രശാലയിലെ ജീവനക്കാര്‍ മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു.
മുല്ലപ്പെരിയാര്‍ സമരത്തിന് പിന്തുണ
തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്‌സിലെ ജീവനക്കാരും ഉടമകളും മുല്ലപ്പെരിയാര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴയില്‍ റാലി നടത്തി.
മുല്ലപ്പെരിയാര്‍ സമരത്തിന് എല്‍ഐസി തൊടുപുഴ ബ്രാഞ്ചിന്റെ പിന്തുണ
മുല്ലപ്പെരിയാര്‍ സമരത്തിന് എല്‍ഐസി തൊടുപുഴ ബ്രാഞ്ചിന്റെ പിന്തുണ. തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കാരും ഏജന്റുമാരും തൊടുപുഴയില്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌റാലി നടത്തി. എല്‍ഐസി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച റാലി ഗാന്ധിസ്‌ക്വയര്‍ വഴി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സമാപിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ ശക്തമാക്കുമെന്നും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ ശക്തമാക്കുമെന്നും അണക്കെട്ടിലേക്ക് ഒരു പ്രതിഷേധ സമരങ്ങളും അനുവദിക്കില്ലെന്നും ഡി ജി പി ജേക്കബ്ബ് പുന്നൂസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സംരക്ഷണ മേഖലയില്‍ അതിക്രമിച്ചുകടന്ന് ബേബി ഡാമില്‍ കൊടി നാട്ടിയത്‌വന്‍ സുരക്ഷാ വീഴ്‌ചയായി പിലയിരുത്തപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഡി ജി പി യുടെ സന്ദര്‍ശനം.
അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാലും മുന്‍കൂട്ടി അറിയിക്കാനും അലര്‍ട്ട് ചെയ്യാനും കൂടുതല്‍ പോലീസിന്റെ സാന്നിധ്യം ആവശ്യമാണ്. കടുവാ സങ്കേതമെന്ന നിലയില്‍ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. രാത്രികാലങ്ങളില്‍ അണക്കെട്ട് നിരീക്ഷിക്കുന്നതിന് കൂടുതല്‍ വെളിച്ചം എത്തിക്കുന്നതിനും അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തേക്ക് അറിയിക്കുന്നതിനുമുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാറിലെ ബേബിഡാമില്‍ യുവമോര്‍ച്ച മോര്‍ച്ച പ്രവര്‍ത്തകര്‍ അധിക്രമിച്ചു കയറിയതില്‍ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും ഇവരുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും ഇത്തരത്തില്‍ ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുമെന്നും ഡി.ജി.പി പറഞ്ഞു. പിന്നീട് ശബരിമല അയ്യപ്പഭക്തരുടെ ഇടത്താവളമായ സത്രത്തിലും ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് സന്ദര്‍ശനം നടത്തി. കഴിഞ്ഞ മകരവിളക്കു നാളില്‍ 102 അയ്യപ്പഭക്തര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നേരിട്ട് വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഇത്തവണ ശബരിമലയിലും പുല്ലുമേട്ടിലും പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാകും ഏര്‍പ്പെടുത്തുകയെന്ന് ഡി.ജി.പി അറിയിച്ചു. എ.ഡി.ജി.പി ഹേമചന്ദ്രന്‍, ഐ.ജി.ശ്രീലേഖ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവികള്‍ എന്നിവരും ഡി.ജി.പിയോടൊപ്പമുണ്ടായിരുന്നു.
വെള്ളം തരുന്നവരെ കൊല്ലരുതേ: വി എസ്
വെള്ളം തരുന്നവരെ കൊല്ലരുതേ: വി എസ്
ഇടുക്കി: 116 കൊല്ലമായി വെള്ളം തരുന്ന കേരളത്തിലെ ജനങ്ങളെ കൊല്ലരുതെന്നു തമിഴ്‌നാടിനോടു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകണം. പ്രശ്‌നത്തിന്റെ തീക്ഷ്‌ണത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തിരിച്ചറിയണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ ഉപവാസത്തിനു തുടക്കമിട്ടു സംസാരിക്കുകയായിരുന്നു വി എസ്. മുല്ലപ്പെരിയാറില്‍ ഉയരുന്നത് ജീവനുവേണ്ടിയുള്ള മുറവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മന:സാക്ഷിയുടെ കണികയുള്ളവര്‍ക്ക് ഇത് അവഗണിക്കാനാവില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് 1979 ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ട സ്ഥലവും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനിടെ അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്‌നാട് പറയുകയായിരുന്നു.
ലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ന്യായമായ ആവശ്യത്തിനുവേണ്ടിയാണ് മുല്ലപ്പെരിയാറിലെ ജനത പോരാടുന്നത്. അതിര്‍ത്തി പ്രദേശത്തു കഴിഞ്ഞ ദിവസം ചില അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായി. കേരളത്തിലെ ജനങ്ങളുടെ പോരാട്ടം അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിയരുത്. ലക്ഷ്യം കാണുന്നതുവരെ സമാധാന മാര്‍ഗ്ഗത്തില്‍ സമരം തുടരണം.
കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു നേരെയുള്ള ഭീഷണിയെപ്പറ്റി കേന്ദ്ര സര്‍ക്കാരിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. പുതിയ ഡാം എന്ന ആവശ്യം കേരളം പലതവണ അറിയിച്ചിട്ടും കേന്ദ്രം അത് അവഗണിക്കുകയായിരുന്നു. എന്നാല്‍ അടുത്തയിടെ ഉണ്ടായ ഭൂചലനങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇത് ഇനി അവഗണിക്കാന്‍ കഴിയില്ലെന്നു വി എസ് പറഞ്ഞു.
എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളായ മാത്യു ടി തോമസ്, വി സുരേന്ദ്രന്‍പിള്ള, പി സി തോമസ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും വി എസിനോടൊപ്പം ഉപവാസം നടത്തി
2011, ഡിസംബർ 6, ചൊവ്വാഴ്ച
സില്‍വി (51) നിര്യാതയായി
തൊടുപുഴ : കാളിയാര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ കരിമണ്ണൂര്‍ പനയ്‌ക്കത്തോട്ടത്തില്‍ പി. ഇ. ബേബിയുടെ ഭാര്യ സില്‍വി (51) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. കരിമണ്ണൂര്‍ ഹോളി ഫാമിലി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപികയും റിട്ട. ഹെഡ്‌മാസ്റ്റര്‍ കുന്നപ്പിള്ളില്‍ കെ.എ. പൈലിയുടെ മകളുമാണ്. മക്കള്‍: ദീപക് (എം.ടെക് വിദ്യാര്‍ത്ഥി, മുംബൈ), ഡൈന (നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി), ഡിനു (ഹോട്ടല്‍മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി).
2011, ഡിസംബർ 4, ഞായറാഴ്ച
മുതലക്കോടം ഫൊറോന പള്ളി 700- വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ജൂബിലി ആഘോഷത്തിന് തുടക്കമായി
മുതലക്കോടം ഫൊറോന പള്ളി 700- വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ജൂബിലി ആഘോഷത്തിന് തുടക്കമായി
തൊടുപുഴ : മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി സ്ഥാപിതമായിട്ട് 700 വര്‍ഷം പിന്നിടുന്നു. ഏഴ് നൂറ്റാണ്ടുകളുടെ കൃപാവര്‍ഷത്തിന് നന്ദി പറയുവാനുള്ള അവസരമാണ് ജൂബിലി വര്‍ഷമെന്ന് സീറോ മലബാര്‍സഭ കൂരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു. ജൂബിലി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ വികാരി ഫാ. ജോര്‍ജ്ജ് ഒലിയപ്പുറം, ഫാ. ജോസഫ് കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കത്തിച്ച ജൂബിലി തിരികള്‍ എഴുപത് ഇടവക പ്രതിനിധികള്‍ക്ക് ബിഷപ്പ് കൈമാറി. തുടര്‍ന്ന് ജൂബിലി പതാക ബിഷപ്പ് ഉയര്‍ത്തി. ജൂബിലി വര്‍ഷത്തില്‍ ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, ചികിത്സ സഹായം, വിവാഹ സഹായം എന്നിവയ്‌ക്കായി 70 ലക്ഷം രൂപ വിനിയോഗിക്കുമെന്ന് വികാരി ഫാ. ജോര്‍ജ്ജ് ഒലിയപ്പുറം പറഞ്ഞു. ജൂബിലി പരിപാടികള്‍ക്ക് ഫാ. ജോസഫ് മുട്ടത്തുവാളായില്‍, ഫാ. ഫ്രാന്‍സീസ് കണ്ണാടന്‍, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍, ട്രസ്റ്റിമാരായ ജയിംസ് പള്ളിക്കമ്യാലില്‍, റെജി കുറമ്പാലക്കാട്ട്, ജോണി ആക്കപ്പടിക്കല്‍, ജോണി താന്നിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദൈവപരിപാലനയില്‍ പ്രകൃതി ദുരന്തം ഒഴിവാകും; ബിഷപ്പ് ബോസ്‌കോ പുത്തൂര്‍
ദൈവപരിപാലനയില്‍ പ്രകൃതി ദുരന്തം
ഒഴിവാകും; ബിഷപ്പ് ബോസ്‌കോ പുത്തൂര്‍
തൊടുപുഴ : മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിലെ മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളെ ഗ്രസിച്ചിരിക്കുന്ന ഭീതിയും ആശങ്കയും അകറ്റുവാനും പ്രശ്‌നപരിഹാരത്തിനും നമ്മള്‍ ദൈവപരിപാലനയില്‍ ആശ്രയിക്കണമെന്ന് എ.കെ.സി.സി. കോതമംഗലം രൂപത കമ്മറ്റി തൊടുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജപമാല പ്രാര്‍ത്ഥന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. ശാശ്വതവും സമാധാനപരവുമായ ഒരു ഒത്തുതീര്‍പ്പ് സാധ്യമാകുവാന്‍ മാതാവിന്റെ മധ്യസ്ഥപ്രാര്‍ത്ഥന ഫലം ചെയ്യുമെന്നും ജനങ്ങള്‍ ഭയാശങ്കകള്‍ വിട്ട് ദൈവപരിപാലനയില്‍ വിശ്വസിച്ച് സമാധാനത്തില്‍ വര്‍ത്തിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ രൂപത ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ്ജ് ഓലിയപ്പുറം പറഞ്ഞു.
എ.കെ.സി.സി. സംസ്ഥാന ട്രഷറര്‍ അഡ്വ. ബിജു പറയന്നിലം, രൂപതാ പ്രസിഡന്റ് ജിബോയിച്ചന്‍ വടക്കന്‍, അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, സോണി നെല്ലിയാനി, ഷാജി ഓലിയ്‌ക്കല്‍, സഖറിയാസ് ചെമ്പരത്തി, ജോസുകുട്ടി ഒഴുകയില്‍, സണ്ണി അറമ്പന്‍കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വയനാട്ടില്‍ നിന്നെത്തിയ യുവപ്രതിഭയ്‌ക്ക് മുല്ലപ്പെരിയാറില്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചില്ല
ഇടുക്കി: ഭൂപാളികളുടെ ചെരിവ് മനസിലാക്കി ഭൂകമ്പ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ഇലക്‌ട്രോണിക് ഉപകരണവുമായി വയനാട്ടില്‍ നിന്നെത്തിയ യുവപ്രതിഭ അധികൃതരുടെ അവഗണനമൂലം നിരാശനായി മടങ്ങി. മീനങ്ങാടി ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ഇന്‍സാഫ് മുസ്‌തഫയാണ് ഭൂകമ്പമേഖലകളായ ഇടുക്കിയിലും മുല്ലപ്പെരിയാറിലും പരീക്ഷണം നടത്താന്‍ അനുമതി ലഭിക്കാതെ മടങ്ങിയത്. ജില്ലാ ഭൂജലവകുപ്പിന്റെ ക്ഷണപ്രകാരമാണ് എത്തിയതെങ്കിലും തൊടുപുഴയില്‍ നിന്നും വാഹനത്തില്‍ ഇടുക്കിയില്‍ എത്തിച്ചതല്ലാതെ ഇവരും അവഗണിച്ചു. പ്രോജക്‌ട് ഗൈഡും അദ്ധ്യാപകനുമായ പി ടി തോമസ്, മറ്റൊരു അദ്ധ്യാപകന്‍ ഫെലിക്‌സ് എന്നിവരോടൊപ്പമാണ് ഇന്‍സാഫ് എത്തിയത്. നിരാധിത മേഖലയായ മുല്ലപ്പെരിയാറിലും ഇടുക്കി പദ്ധതി പ്രദേശത്തും പ്രവേശിക്കാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതിരുന്നതിനാല്‍ ഇവര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ജില്ലാ കലക്‌ടറുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭൂജലവകുപ്പ് അധികൃതരും തയ്യാറായില്ല.
ഉപകരണവുമായി സര്‍വെ നടത്തിയാല്‍ ഭൂപാളികളുടെ ചരിവ് കൃത്യമായി മനസിലാക്കാന്‍ കഴിയുമെന്നും ഇതിലൂടെ ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നും ഇന്‍സാഫ് പറയുന്നു. ഭൂമിക്കടിയിലെ വെള്ളത്തിന്റെ സാനിധ്യം കൃത്യമായി പറയാന്‍ കഴിയും. ഇതിനോടകം തന്റെ ശാസ്‌ത്രപ്രതിഭ തെളിയിച്ച് ഇന്‍സാഫ് നിരവധി സമ്മാനങ്ങല്‍ നേടിയിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്‌ത്രമേളയില്‍ ഇന്‍സാഫ് വികസിപ്പിച്ചെടുത്ത ഉപകരണത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആലുവയില്‍ നടന്ന സംസ്ഥാന സ്‌ക്കൂള്‍ സയന്‍സ് ഫെയറില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജനുവരി എട്ടിന് പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്‌ത്രമേളയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവപ്രതിഭ.
കഴിഞ്ഞ വര്‍ഷം വയനാട്ടിലെത്തിയ മുന്‍രാഷ്‌ട്രപതിയും പ്രമുഖ ശാസ്‌ത്രജ്ഞനുമായ എ പി ജെ അബ്‌ദുല്‍ കലാം ഇന്‍സാഫിന്റെ കഴിവുകള്‍ നേരിട്ട് മനിസിലാക്കി അവാര്‍ഡ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ പ്രദേശത്ത് പഠനം നടത്തി തുടര്‍ നീരൊഴുക്ക് കൃത്യമായി കണ്ടെത്തിയിരുന്നു. ജലസ്രോതസ് ഇല്ലാതിരുന്ന വയനാട് ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടറുടെ ഭൂമിയില്‍ ജലം കണ്ടെത്തി നല്‍കിയതും ഈ കൊച്ചുമിടുക്കനാണ്. മുല്ലപ്പെരിയാറിലെ ഭൂകമ്പ സാധ്യതകളേക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഇവിടെ പരീക്ഷണം നടത്താന്‍ അതിയായ മോഹമുണ്ടായിരുന്നതായി ഇന്‍സാഫ് പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകനും കെ എന്‍ എം സംസ്ഥാന സെക്രട്ടറിയുമായ മുസ്‌തഫ ഫാറൂഖിയുടേയും വയനാട് മൂട്ടില്‍ ഗവ. യു പി സ്‌ക്കൂള്‍ അധ്യാപിക റസീനയുടേയും മൂന്നു മക്കളില്‍ മൂത്തയാളാണ് ഇന്‍സാഫ്. ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങിയ ശേഷം മുല്ലപ്പെരിയാര്‍ മേഖലയില്‍ പരീക്ഷണത്തിനെത്താമെന്നാണ് ഇന്‍സാഫിന്റെ പ്രതീക്ഷ.
2011, ഡിസംബർ 3, ശനിയാഴ്‌ച
റോയ് സൈമണ്‍ സംക്കാരം വീഡിയോ കാണുക
എല്‍.ഐ.സി. തൊടുപുഴ ബ്രാഞ്ചിലെ ഏജന്റ് ഒളമറ്റം കുഴിപ്പിള്ളില്‍ റോയി സൈമണ്‍ (41) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഇടുക്കി റോഡിലുള്ള പെട്രോള്‍ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. പെട്രോള്‍ പമ്പിലേക്ക് തിരിയുന്നതിനിടയില്‍ ലോറി ഇടിക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ സുമി പിറവം കരിന്നാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍, സാല്‍വിന്‍. മാതാവ് മേരി നെടിയശാല കുഴിപ്പിള്ളില്‍ കുടുംബാംഗമാണ്
തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ഹൈടെക് കാത്ത് ലാബ് ഡിസംബര്‍ അഞ്ച് മുതല്‍
തൊടുപുഴ: സെന്റ് മേരീസ് ആശുപത്രിയില്‍ ഹൃദേ്രദ്രാഹ ചികിത്സക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് കാത്ത് ലാബ് ഡിസംബര്‍ അഞ്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഹൃദ്രോഗ ചികിത്സയില്‍ കഴിഞ്ഞ ഒന്നര ദശാബ്‌ദത്തോളം നിതാന്ത ജാഗ്രതയും കര്‍മ്മോല്‍സുകതയും നിലനിര്‍ത്തിയ ഈ ആശുപത്രി ഇടുക്കി ജില്ലയ്‌ക്ക് അകത്തും പുറത്തുമുള്ള നിരവധി രോഗികള്‍ക്ക് ആശ്രയകേന്ദ്രമാണ്. ഹൃദയാഘാതം ഉണ്ടാകുന്ന അവസ്ഥയില്‍ ഹൃദയധമനികളിലെ തടസങ്ങള്‍ തല്‍സമയം ആന്‍ജിയോപ്ലാസ്റ്റി വഴി ചികിത്സിക്കുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്. ഹൃദ്രോഗ നിര്‍ണയത്തിനും ചികിത്സയ്‌ക്കും ആവശ്യമായിവരുന്ന കൊറോണറി ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവ കൂടാതെ പ്രമേഹ രോഗികളുടെ കാലുകളിലെ രക്തക്കുഴലുകളിലെ തടസം നിര്‍ണയിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റി സംവിധാനവും ഇവിടെയുണ്ട്. ആന്‍ജിയോഗ്രാം, സങ്കീര്‍ണ്ണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയില്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുള്ള വിദഗ്‌ധ ഡോക്‌ടര്‍മാര്‍ സേവനത്തിനായി ഇവിടെ കൈകോര്‍ക്കുന്നു. ഹൃദ്രോഗികള്‍ക്ക് മാത്രമായി 14 ബോഡ്ഡുകളോട് കൂടിയ അത്യാധുനിക വെന്റിലേറ്റര്‍, ആര്‍ട്ടേറിയല്‍ ബ്ലഡ് ഗ്യാസ് അനാലിസിസ് എന്നീ സൗകര്യങ്ങള്‍ അടങ്ങിയ കാര്‍ഡിയാക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് സുസജ്ജമായിട്ടുണ്ട്. പെയ്‌സ്‌മേക്കര്‍ സംവിധാനങ്ങള്‍, ഇന്‍ട്രാഅയോര്‍ട്ടിക്ക് ബലൂണ്‍ പമ്പിംഗ്, ഓപ്പറേഷന്‍ ചെയ്യാതെ ചുരുങ്ങിയ ഹൃദയ വാല്‍വുകള്‍ വികസിപ്പിക്കുക തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങളാണ് കാര്‍ഡിയാക് കാത്ത് ലാബിനൊപ്പം ഒരുക്കിയിരിക്കുന്നത്. ആതുരശുശ്രൂഷയില്‍ 54 വര്‍ഷം സേവന പാരമ്പര്യമുള്ള ഡോ റ്റി എം അബ്രഹാം തേക്കുംകാട്ടില്‍ തുടങ്ങിവെച്ച സെന്റ് മേരീസ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തിനൊപ്പം പള്‍മണോളജി, ഗാസ്‌ട്രോഎന്ററോളജി, മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി എന്നീ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ വലിയൊരു ചുവടുവെയ്‌പാണ് പുതുതായി തുടങ്ങിയ കാര്‍ഡിയാക് കാത്ത്‌ലാബും പള്‍മണോളജി ഡിപാര്‍ട്ടുമെന്റും.